അപരന്റെയിന്ദ്രിയങ്ങൾക്കറിയായ്ക
മമ പ്രാണന്റെ ചിറകടി
ഒരുനാളുമത് അറിയാൻ കഴിയാതെയാർക്കുമെ
ചിറകിന്റെ സ്പർശന താപവും
പിടയുന്ന ശബ്ദവും
മോഹാർത്തിയിൽ നിലയ്ക്കാത്ത ചിറകിനെയും
അറിയാൻ കഴിയാതെയാർക്കുമെ
അന്തരംഗത്തിന്റെ ആർപ്പുവിളികളിൽ
എൻ പ്രാണന്റെ ചിറകടിശബ്ദമാ ണേറ്റവുമുച്ചത്തിൽ
ഹൃദയം തളിർത്തു തുടങ്ങിയ കാലങ്ങളിൽ
ഉയർന്നു വന്നതീചിറകടിശബ്ദം
മൃദുലമാകുമീ ചിറകുകൾ പക്ഷേ,
മുറിവുകളിൽ തട്ടുന്നു ആത്മതാപത്താൽ
ചിറകിനു മോചനം പ്രാണന്റെ മോചനം
വീണ്ടും കൂടുതേടാതൊരു നീലിമയിലേക്ക്
ആരോരുമറിയാതെ ചിറകടി പ്രാണന്റെ ദാഹപ്രതീകമായ്
അന്തരഗത്തെയതുണർത്തുന്നു…