പറയാൻ ബാക്കിവെച്ച കഥകളുമായ് …
പറന്നകന്ന കുരുന്നുകൾ…
കൂട്ടിവെച്ച കളിപ്പാട്ടങ്ങൾ…
കൂട്ടായി തന്നു നീ പറന്നകന്നു…
പറന്നിറങ്ങാൻ കൊതിച്ച സ്വപ്നങ്ങൾ ….
പൊലിഞ്ഞുപ്പോയ പുഞ്ചിരികൾ…
ഓളങ്ങളകലെ കേട്ട നെഞ്ചിടിപ്പിനായ്…
ഓടിയെത്തിയ കൊണ്ടോട്ടി മക്കൾ…
ഒരു നിമിഷം ആശിച്ചു പോയൊരാ…..
ഒരായിരം മക്കളിലൊരുവനായ് മാറുവാൻ …
കേട്ടുറങ്ങിയ കഥകളിലെവിടെയോ..
കരളുറപ്പിന്റെ… കേസരികൾ …
കൂടപ്പിറപ്പിനേക്കാൾ സ്നേഹിച്ചു നീ…
കോരിയെടുത്തു പാഞ്ഞീടുമ്പോൾ…
കോവിഡു പോലും പകച്ചു കാണും,
കൊണ്ടോട്ടിയുടെ നെഞ്ചുറപ്പിൽ
Click this button or press Ctrl+G to toggle between Malayalam and English