
രണ്ടാമത് ഫ്‌ളവേഴ്‌സ് ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയൽ. മികച്ച നടനായി ബിജു സോപനത്തേയും, മികച്ച നടിയായി സ്വാസികയേയും തെരഞ്ഞെടുത്തു. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകൻ ജി ആർ കൃഷ്ണനാണ് മികച്ച സംവിധായകൻ.
അവാർഡുകൾ കാറ്റഗറി തിരിച്ച്;
മികച്ച പരമ്പര നിലാവും നക്ഷത്രങ്ങളും (അമൃത ടി .വി ), നിർമ്മാണം – റോയ്ച്ചൻ, സംവിധാനം- ജി ആർ കൃഷ്ണൻ;
മികച്ച സംവിധായകൻ ജി .ആർ .കൃഷ്ണൻ (നിലാവുംനക്ഷത്രങ്ങളും),
മികച്ച നടൻ ബിജു സോപാനം, ഉപ്പും മുളകും(ഫ്‌ളവേഴ്‌സ് );
മികച്ച നടി -സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്);
മികച്ച സഹ നടൻ അജി ജോൺ , പോക്കുവെയിൽ (ഫ്‌ളവേഴ്‌സ് );
മികച്ച സഹനടി ശാരി , നിലാവും നക്ഷത്രങ്ങളും (അമൃത),
മികച്ച സഹനടി ജൂറി പരാമർശം -ദേവി അജിത് , ഈറൻ നിലാവ്, (ഫ്‌ളവേഴ്‌സ്);
മികച്ച ഹാസ്യതാരം മഞ്ജു പിള്ള (വിവിധ പരിപാടികൾ ),
മികച്ച ഹാസ്യ താരം ജൂറി പരാമർശം മഞ്ജു സുനിച്ചൻ (വിവിധ സീരിയലുകൾ )
മികച്ച അവതാരക നൈല ഉഷ (മിനിറ്റ് ടു വിൻ ഇറ്റ്, മഴവിൽ );
മികച്ച വാർത്ത അവതാരകൻ അഭിലാഷ് മോഹൻ (റിപ്പോർട്ടർ ടി.വി ),
മികച്ച ന്യൂസ് റിപ്പോർട്ടർ സുബിത സുകുമാരൻ (ജീവൻ ടി.വി),
മികച്ച ഡോക്യുമെന്ററി മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടി .വി),
സംവിധാനം-ബിജു പങ്കജ്, ക്യാമറ- ബിനു തോമസ്;
പുതുമയുള്ള ടെലിവിഷൻ പ്രോഗ്രാം നമ്മൾ (ഏഷ്യാനെറ്റ് ന്യൂസ് );
മികച്ച പരിസ്ഥിതി സൗഹൃദ പരിപാടി – സ്‌നേക്ക് മാസ്റ്റർ (കൗമുദി ടിവി), സംവിധാനം- കിഷോർ കരമന, അവതാരകൻ- വാവ സുരേഷ്;
ദൃശ്യ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങൾ-
ശ്രീ വി.കെ .ശ്രീരാമൻ,
ശ്രീ .എം .വി .നികേഷ് കുമാർ,
ശ്രീ .സി .ആർ .ചന്ദ്രൻ,
ശ്രീ . സന്തോഷ് ജോർജ് കുളങ്ങര;
ശ്രീ സിബി ചാവറ;
ശ്രീ ജി സാജൻ
മികച്ച ജനപ്രിയ സീരിയൽ- ഉപ്പും മുളകും (ഫ്‌ളവേഴ്‌സ് ), സംവിധാനം ആർ ഉണ്ണികൃഷ്ണൻ;
ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ്- ശ്യാമ പ്രസാദ്
മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി ചാനൽ ഭേദമില്ലാതെ ഫ്‌ളവേഴ്‌സ് അർഹതയ്ക്ക് അംഗീകാരം നൽകുന്നു. പുരസ്‌കാരങ്ങൾക്ക് മൂല്യം നഷ്ടപ്പെടുന്ന ഈ പുതിയ കാലത്ത് പ്രേക്ഷകർ ഒന്നടങ്കം ആദരവോടെ നോക്കിക്കാണുന്ന ഒരു പുരസ്‌കാരമേള സംഘടിപ്പിക്കുകയാണ് ഫ്‌ളവേഴ്‌സ് ലക്ഷ്യം. മലയാള ടെലിവിഷൻ പ്രവർത്തകർ ഒരു കുടുംബമായ് ഒരു കുടക്കീഴിൽ ഒന്നിക്കുന്ന ചരിത്രമുഹൂർത്തം കൂടിയാവും ഇത്. കഴിഞ്ഞ വർഷമാണ് പുതുമയാർന്ന ഈ പുരസ്‌കാര മാമാങ്കത്തിന് ഫ്‌ളവേഴ്‌സ് തുടക്കമിട്ടത്.
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ചെയർമാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർ
എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ഈ മാസം 5 ന് വൈകുന്നേരം 6.30ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻസെന്റർ മൈതാനത്ത് ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിർത്തി പുരസ്‌കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യസാംസ്കാരികരാഷ്ട്രീയരംഗ ത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികൾ കാണുന്നതിന് പൊതുജനങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.