“ഞാനൊറ്റക്കാണ് അതുകൊണ്ടു തന്നെ ഞാൻ എന്നെ വരക്കുന്നു” എന്നാണ് എന്തുകൊണ്ട് സെല്ഫ് പോട്രെയ്റ്റുകൾ മാത്രം വരക്കുന്നു എന്ന ചോദ്യത്തിന് ഫ്രിഡ ഒരിക്കൽ മറുപടി പറഞ്ഞത്.
മെക്സിക്കൻ കലാ ലോകത്തെ ജ്വലിച്ചു നിൽക്കുന്ന സാന്നിധ്യമാണ് ഫ്രിഡ കഹ്ലോ എന്ന ചിത്രകാരി. ജൂലൈ 6 1907 ൽ ജനിച്ച ഫ്രിഡ ആ കാലത്ത് നിലനിന്ന നാടോടി ശൈലിയാണ് തന്റെ ചിത്രങ്ങൾക്കായി തിരഞ്ഞെടുത്തത്.
കുറ്റകൃത്യങ്ങൾക്കും , മയക്കുമരുന്നുകൾക്കും പേരുകേട്ട മെക്സിക്കോ നഗരത്തിൽ ദുരന്തങ്ങൾക്ക് നടുവിലാണ് അവർ ജീവിച്ചത്. സ്വകാര്യ ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി വെല്ലുവിളികൾ വന്നു നിറഞ്ഞപ്പോളും തന്റെ കലാ ജീവിതം ഫ്രിഡ ഉപേക്ഷിച്ചില്ല ,പകരം കൂടുതൽ ആവേശത്തോടെ അവയിലേക്ക് തിരിച്ചെത്തി
.
സറിയലിസം, മാജിക്കൽ റിയലിസം എന്നിങ്ങനെ എല്ലാം അവരുടെ ചിത്രങ്ങൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്.വ്യക്തി ജീവിതത്തെ മാന്ത്രികത കലർത്തി അവതരിപ്പിക്കുന്നവയാണ് ഫ്രിഡയുടെ ഭൂരിഭാഗം ചിത്രങ്ങളും.
റിവേരയുമായുള്ള ദാമ്പത്യ ജീവിതവും ഏറെ വെല്ലുവികൾ നിറഞ്ഞതായിരുന്നു .കലാ ജീവിതത്തിൽ റിവേരയുടെ പ്രശസ്തി പല അവസരങ്ങളിലും ഫ്രിഡയുടെ മേൽ നിഴൽ വീഴ്ത്തിയെങ്കിലും മരണശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രകാരിയായി അവർ മാറി.
കലയിലും ജീവിതത്തിലും അതിജീവനത്തിന്റെയും ,പോരാട്ടത്തിന്റെയും ആൾരൂപമാണ് അവർ.