ചുണ്ടിലെ മന്ദാരങ്ങൾ

 

ഹൃത്തിലോ തറച്ചതു
എന്നിട്ടും നൊന്തില്ലെന്നോ
ഹൃദ്യമായ് ചിരിതൂവീ
ചുണ്ടിലെ മന്ദാരങ്ങൾ.

 

വാരിധിത്തിരകളെ
വാരിയൊതുക്കി കൊണ്ടേ
ഉൾക്കടൽ പ്രളയങ്ങൾ
ഉള്ളിലെ പകർപ്പുകൾ.

 

എങ്ങോട്ടും ഓടിപ്പോവാൻ
കഴിയാ വിധങ്ങളിൽ
പിണഞ്ഞു ചുറ്റിപ്പോയി
ചുണ്ടത്തെ ചെറുചിരി.

 

എങ്കിലും ആരും തന്നെ
കാണാതെ അടരുവാൻ
കണ്ണിനോയെത്ര പണ്ടേ
തഴക്കം വന്നതല്ലേ.

 

ഭദ്രമായി പൂട്ടിവെച്ച
വ്യർഥമാം ചിന്തകൾക്കു
മോക്ഷമായൽപ്പനേരം
അടർന്നൂ മിഴി രണ്ടും.

 

പിന്നെയും വിടരുന്നു
ചുണ്ടത്തെ മന്ദാരങ്ങൾ
മന്ദമായി ചേക്കേറുന്നു
ഇന്നിൻറെ ഓരങ്ങളിൽ

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here