ഇവിടെ തളിർക്കാട്ടെ പൂക്കൾ…
ഇതൾ വിരിയട്ടെ കരുത്തിന്റെ പൂക്കൾ…
അതിജീവനത്തിന്റെ സെർബിയൻ പൂക്കൾ…
അനുലാളനമേൽക്കാത്ത നെതാലിയപൂക്കൾ….
ഇവിടെ തളിർക്കാട്ടെ പൂക്കൾ….
ഇതൾ വിരിയട്ടെ കരുത്തിന്റെ പൂക്കൾ….
മൃദുവെന്നു തോന്നുന്ന ഇതളുകൾ മണ്ണിന്റെ….
മാറ് പിളർന്നു തുടിച്ചിടട്ടെ…..
തീക്കാറ്റ് പുൽകുന്ന മരുഭൂവിലൂടെ,
തേരുകൾ പായുന്ന രണഭൂവിലൂടെ,
ചാരവും രക്തവും പടരുന്ന മണ്ണിൽ, മരണ-
ചാമരം വീശുന്ന കറുത്ത കയ്മാക്ചാലാൻ ഭൂവിൽ,
തൂമഞ്ഞു തുള്ളി ഞരമ്പുകളിൽ പതിയുന്ന രാവുകൾ-
തുമായാൽ സ്വപ്നം കണ്ട പൂവ്…..അവൾ-
അതിജീവനത്തിന്റെ നെതാലിയൻ പൂവ്…..
നൂറ്റാണ്ടു മുന്നേ വിരിഞ്ഞ പൂക്കൾ…
നൂറായിരം ആത്മാക്കളുടെ സ്വപനമെറ്റി-
ഒരുമതൻ കാഹളം മുഴക്കിയ പൂക്കൾ….
ഇവിടെയീ ഹൈമവത ഭൂവിലും വിരിയട്ടെ….
ഇടിനാദമേറ്റു മുകിൽ കരയുന്ന വേളയിൽ….
അതിജീവനത്തിന്റെ അമൃതമൂറ്റി തളിർക്കാട്ടെ….ധീരരെ നിങ്ങൾ തൻ
ആത്മത്യാഗത്തിൽ തളിർക്കാട്ടെ…..
ഇവിടെ തളിർക്കാട്ടെ പൂക്കൾ…
ഇതൾ വിരിയട്ടെ കരുത്തിന്റെ പൂക്കൾ…
അതിജീവനത്തിന്റെ സെർബിയൻ പൂക്കൾ…
അനുലാളനമേൽക്കാത്ത നെതാലിയപൂക്കൾ….
– ഒന്നാം ലോക മഹായുദ്ധത്തിന്റെ തിരുശേഷിപ്പ്…..Natalie’s Ramonda എന്ന് അറിയപ്പെടുന്ന പുഷ്പം…. യുദ്ധത്തിൽ നിന്നും സെർബിയയുടെ അതിജീവനത്തിന്റെ പ്രതീകം ആണീ പൂക്കൾ….ഒരു മഴ കൊണ്ടു വീണ്ടും മുള പൊട്ടുന്ന സസ്യം… കയ്മാക്ചാലാൻ എന്ന ലോക യുദ്ധത്തിന്റെ താഴ്‌വരയിൽ കണ്ട പൂക്കൾ……ആ പൂക്കൾ എന്റെ ഭാരതമണ്ണിലും വിടരട്ടെ….