പുറപ്പെട്ടനേരം
കനവുകൾ നിറയെ
അറിയാതെ കൊതിച്ച
മലരുകൾ തിങ്ങി.
കരളിന് തേൻതുള്ളി
ചാലിക്കുമവയെല്ലാം
കൺകൾക്ക് കാണുവാൻ
അകലങ്ങളുമക്കരയും തേടി
മലരുകൾ നെഞ്ചിലെ മായയായ് നിൽക്കെ
തണലുകൾ നിറയുന്നെവിടെയും
പൂക്കളില്ലാത്ത മരങ്ങളിൽ നിന്നും
നിരാശതൻ കറുപ്പിന്റെ നിഴലുകൾ
ചിറകിട്ടടിച്ച മോഹം
നിനവിലെ ഉണങ്ങിയ ചിലകൾക്കിടയിൽ
ചിറകുകളൊതുക്കി
നേരം നെഞ്ചിൽ രാത്രിയെന്നോർക്കേ
പാതിമയങ്ങി
കണ്ണുകളറിയുമിപകലിൽ
തണലിൽ വിശ്രമിച്ചു
പിന്നിലെ ദൂരം കണ്ടു.
അവിടമെല്ലാം കിനാവിൽ നിന്നും
പൂക്കൾ പൊഴിഞ്ഞപോലെ