ഇലവ് പൂക്കുമ്പോൾ



കാറ്റിന്റെ കൈപിടിച്ചാ കുന്നിലേക്കു നടക്കുമ്പോൾ
ഞാൻ നിന്നെയോർത്തെടുക്കുന്നു.
നാം നടന്ന
വഴികളിലെല്ലാം ഇലവു പൂത്തിരിക്കുന്നു സഖേ
ആകാശത്തിൻ പൂമുഖത്താകവേ പൂത്തയിലവിൻചില്ലകൾ തൊട്ടു തൊട്ടേ നിൽക്കുന്നു!
ഇലവിൻ പൂക്കളിൽ പേരുകൾ കോറി നമ്മൾ പുഴയിലൂടൊഴുക്കിയതെല്ലാം ഓർക്കുന്നുവോ നീയിന്നും?


ഇലവിൻ പൂക്കൾ, വസന്തം കടന്നെത്തും കാടിന്റെ നേരകം .
ഓർമ്മയാണിലനിഴലുകൾ,
നീ പകർന്നിളം ചൂടൊഴുകും സിര, ശാഖികൾ.
നിന്റെയിളം വിരലുകൾ,
ഹരിതകക്കുളിരാഴ്ത്തുന്ന
ഇളം വേരുകൾ !
ഇലവു പൂക്കുമ്പോഴെല്ലാം
ഇളം പൂക്കളാ മുടിയിൽ ചൂടിക്കണമെനിക്കെ ന്നോർക്കെ, പൂക്കളെല്ലാമൊരു കാർമേഘത്തിരയിൽ മറഞ്ഞേ പോകുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here