കേരളത്തിന്റെ പുനർ നിർമാണത്തിന് കരുത്തേകാൻ മുക്കത്തെ കലാകാരന്മാർ കൈകോർത്തു. 12 മണിക്കൂറുകൾക്കിടെ 22000 രൂപയാണ് ഇവർ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്. അൻപതിലധികം കലാകാരന്മാർക്ക് ഒരു ദിവസം മുഴുവൻ പാട്ടു പാടിയും ചിത്രം വരച്ചും ലഭിച്ച പണമാണ് കലാകാരൻമാൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എസ്കെ പാർക്കിൽ നടന്ന സംഗീതാർച്ചനയും ചിത്രരചനയും വൈകിട്ട് ഏഴ് വരെ നീണ്ടു. തുടർന്ന് ഗസൽ വിസ്മയം ഉമ്പായി അനുസ്മരണ മഹ്ഫിലും നടത്തി. പ്രമുഖരായ നിരവധി കലാകാരൻമാൻ പരിപാടിയിൽ പങ്കെടുത്തു. ഡോ. എം.എൻ. കാരശേരി ഉദ്ഘാടനം ചെയ്തു. കലാകാരൻമാരുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
Home പുഴ മാഗസിന്