പെരുന്താറ്റില്‍ വി.പി.ഇ.എല്‍.പി.സ്‌കൂള്‍ പ്രഥമധ്യാപിക സി.സാവിത്രി രചിച്ച അമ്മ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത വേദിയില്‍ നിന്ന് പുസ്തകം വിറ്റുകിട്ടിയ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. 5000 രൂപയാണ് ലഭിച്ചത്.പി.എം.സുരേഷ് ബാബു ബി.പി.ഒ.പി.സുനിതക്ക് ഫണ്ട് കൈമാറി. കഥാകാരി ഡോ.എസ്.ഷബ്‌ന പുസ്തകം പ്രകാശനം ചെയ്തു. തലശ്ശേരി വടക്ക് ഉപജില്ലാ എച്ച്.എം.ഫോറം, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തില്‍ കതിരൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ.പി.ജനാര്‍ദ്ദനന്‍ പുസ്തകം ഏറ്റുവാങ്ങി. കഥാകാരി പദ്മരാമചന്ദ്രന് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ ഉപഹാരം നല്കി. ഇ.വി.കുഞ്ഞനന്തന്‍ പുസ്തക പരിചയം നടത്തി. ജി.വി.രാകേശ്,കെ.വി.രജീഷ്, ഡോ.കെ.കെ.കുമാരന്‍, ടി.പി.ശ്രീധരന്‍,സുശാന്ത് കൊല്ലറക്കല്‍,ഡോ.സി.കെ.ഭാഗ്യനാഥ്, കെ.ഷീജിത്ത്, സി.സാവിത്രി എന്നിവര്‍ സംസാരിച്ചു. ജി വി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്