ഒഴുകുന്ന ചിത്രം

ഒഴുകുന്നു അരുവി
നിശ്ചലമായ് .
കർമ്മങ്ങൾ ബന്ധിക്കപ്പെട്ട
ജന്മങ്ങളതിൽ നിറയുന്നൊരു
കുഞ്ഞനുഭൂതി പകരുന്നു .
സായൂജ്യത്തിൻ സാഗരമൊരുനാളും
തൊടില്ലെന്നതിനാലാകാം
മഴയും വേനലുമില്ലാതെ
കാലത്തിൻ ഏറ്റക്കുറച്ചിലുകളില്ലാതെ
വാർദ്ധക്യ മങ്ങലൊഴിച്ചുള്ള
എന്നും സ്ഫുരിക്കുന്ന സന്ന്യാസ ശാന്തത

ഒഴുകാതെ ഒഴുകുമത്
ഓർമ്മയിൽ മഞ്ഞുപാളികൾ അന്ന്-
വരച്ചിട്ട അരുവികളെന്നോണം

ചുമരിനെ മറന്നു പോകും മട്ടിൽ
കണ്ണുകളതിൽ പതിയുന്നു .
നിർജ്ജീവമെന്നാലുമതു ജീവനിലേക്കൊഴുകിവരുന്നു
നിശ്ചലമായ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English