കൊഞ്ചൽ

 

കിളിമൊഴിയീണത്തിൽ
നീയൊഴുകുമീ കടവിൽ
ഒരു കഥ ചൊല്ലിടാം
പുതു മഴ നിറവിൽ.

അനുരാഗലോലയാം വനവല്ലി നീ
അനുരൂപനാമെന്നിലലിയുന്ന നീ.

അറിയാ , കരയിൽ
കറുമിഴിയഴകിൽ
അലയാതൊഴുകും
നിൻ മനസ്സഴകിൽ

അഴകായി പൊഴിയാൻ
പുതു മഴയായി ഞാൻ

പെയ്തിറങ്ങി നിന്നിൽ
നിൻ ചന്ദനപ്പൊട്ടിൽ.

‘നീയിന്നൊഴുകുന്ന രാഗത്തിനാൽ
നിൻനാത്മാവിലുണരുമനുകമ്പയും’.

പ്രണയം മഴയായി പൊഴിഞ്ഞൂ നിന്നിൽ
പ്രളയം! മനമേയറിയാതെ ഞാനും

പെയ്തു മഴയധികം മനമറിയാതെ നിന്നിൽ
നിൻ ചന്ദനപ്പൊട്ട് ചിതറിയൊലിച്ചു.

നാമ്മിന്നിണങ്ങാത്ത വർണ്ണങ്ങൾ പോൽ.
കലരുകയില്ലിനിയോ,
പുതു നിറമുയരുകയോ?

പുഴ നീ കടൽ ഞാൻ
അണയുക നീയെന്നിൽ

പുതു കഥ പറയാം, ഞാനീ-
പുതു മഴ നിറവിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here