ആദ്യത്തെ കിടപ്പറ
അമ്മതൻ
ഗർഭപാത്രമായിരുന്നു…
നഗ്‌നമായി
ഇരുണ്ട
അറയിൽ
പാർക്കുമ്പോഴും
അമ്മതൻ
കൈവിരലുകൾ
എന്നെ തലോടിയിരുന്നു…
ഇരുളിൻ
അകത്തളങ്ങളിൽ
ശയിക്കുമ്പോഴും
അമ്മതൻ
കൊഞ്ചലുകൾ
കേൾക്കാമായിരുന്നു…
അമ്മതൻ
പരിഭവങ്ങളും
പരാതികളും
പാൽ പുഞ്ചിരികളും
അന്നേ
ഞാനറിഞ്ഞിരുന്നു….
കുഞ്ഞുടുപ്പുകൾ
നെയ്യുമ്പോഴുമൊരാ-
മാതൃ ഹൃദയത്തിൻ
കിന്നാരങ്ങൾ
ഞാൻ കാതോർത്തിരുന്നു…
ചിലപ്പോഴൊക്കെ,
കുഞ്ഞനക്കത്തിൻ
അസാന്നിദ്ധ്യം
അമ്മയിൽ സൃഷ്ടിച്ച
ആശങ്കയും
ഞാനറിഞ്ഞിരുന്നു…
ഇരുൾ നിറഞ്ഞ
കിടപ്പറ ആയിരുന്നു
എങ്കിലും,
സ്നേഹത്തിൻ
ഞരമ്പുകളാൽ
വലയിതമായിരുന്നു-
എൻ ആദ്യകിടപ്പറ….
© നന്ദിനി.ബി.നായർ
Click this button or press Ctrl+G to toggle between Malayalam and English