Rhythm of life and nature, which tells you about the beauty of Love and Unity!
ഓരോ മിന്നാമിനുങ്ങും ആമ്പൽപൂക്കളെമനോഹരമാക്കികൊണ്ടേയിരുന്നു
ആമ്പൽപൂക്കൾ തന്റെമിന്നാമിനുങ്ങുകളെ ചേർത്തുപിടിച്ചു
ആ മിന്നുംവെളിച്ചം അവിടമാകെ പ്രകാശപൂരിതമാക്കിയിരിക്കുന്നു!
“ആമ്പൽപൊയ്കയിൽ, ചേക്കേറും-
മിന്നാമിനുങ്ങുകൾ മിന്നിമറയാതെ
മിന്നിത്തിളങ്ങുമീ സായംസന്ധ്യയിൽ
ഭാവനാപരമാകുമെന്നുള്ളം
മരതകനിറമോ? കുങ്കുമവർണ്ണമോ?
നിൻകാന്തിയിൽ ചേരുമിരുവർണ്ണമോ?
എന്ററെയീ ത്രിവർണ്ണ
ചിത്രങ്ങളിൽ പതിയും
ചാരുതയേറും നിൻരൂപം
മിന്നാമിനുങ്ങേ, നിൻ വെളിച്ചം!”
Click this button or press Ctrl+G to toggle between Malayalam and English