തൃശൂർ ഫൈൻ ആർട്സ് കോളേജിൽ കലയും,ചരിത്രവും ദൃശ്യമാധ്യമ സാധ്യതകളും അടങ്ങിയ പുതിയ ബിരുദകോഴ്സിന് അപേക്ഷിക്കാം

 

 

കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിലെ Bachelor in Fine Arts കോഴ്സുകളിലേക്കുള്ള 2019-20 അദ്ധൃയനവർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്ളസ് ടു ആണ് അടിസ്ഥാന യോഗൃത. ഈ വർഷത്തിൻ്റെ ഒരു പ്രതൃേകത, കേരളത്തിൽ ആദൃമായി കലാചരിത്രത്തിൽ ഒരു ഡിഗ്രി കോഴ്സ് തൃശൂർ ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ തുടങ്ങുന്നു എന്നതാണ്.
BFA in Art History & Visual Studies എന്നാണ് കോഴ്സിൻ്റെ പേര്. നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് ഈ കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.
ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ.

കല, സാഹിതൃം, സിനിമ, സംസ്ക്കാരം, പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പരൃമുള്ളവർക്ക് ഗവേഷണം, അദ്ധൃാപനം, ആർക്കൈവൽ പ്രാക്ടീസുകൾ, മൃൂസിയം പ്രാക്ടീസുകൾ, കൾച്ചർ ഡോകൃുമെൻ്റേഷൻ, ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടൽ രൂപങ്ങൾ, കണ്ടംപറ റി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, കൃൂറേഷൻ ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. സൈദ്ധാന്തികപഠനത്തോടൊപ്പം, കലയുടെ പ്രയോഗപരിശീലനവും നൽകുന്നവിധമുള്ള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്.

http://www.admissions.dtekerala.gov.in എന്ന technical education portal ൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ തിങ്കളാഴ്ച (മെയ് 27)മുതൽ പ്രവർത്തിക്കുന്നതാണ്. 0487-2323060

ജൂൺ 30ന്, രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ നടത്തും.
അതിൽ ചുരുങ്ങിയത് 25% സ്ക്കോർ ചെയ്തവർക്ക് ജൂലൈ ഏഴിന് രാവിലെ രണ്ടു മണിക്കൂർ Creative painting ( ഒരു വിഷയം തന്നിട്ടു വരയ്ക്കേണ്ടുന്ന ജലച്ചായചിത്രം), അന്നുതന്നെ ഉച്ചയ്ക്ക് life study drawing (ഒരാളെ ഇരുത്തി പെൻസിൽ ഡ്രോയിങ് ചെയ്യണം) എന്നീ പരീക്ഷകൾ കൂടിയുണ്ട്.
എഴുത്തുപരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വെക്കുന്ന വർക്ക് കലാചരിത്ര കോഴ്സിൽ പ്രവേശനം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here