ഫൈൻ ആർട്സ് കോളേജുകളിൽ ബി. എഫ്. എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള തൃശൂർ, മാവേലിക്കര, തിരുവനന്തപുരം എന്നീ മൂന്ന് ഫൈൻ ആർട്സ് കോളേജുകളിൽ ഈ അധ്യയന വർഷത്തേക്കുള്ള ബി. എഫ്. എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കുറി ആദ്യമായി ഓൺലൈൻ പോർട്ടലിലൂടെ ആണ് അപേക്ഷ സ്വീകരിക്കുക.
www.admissions.dtekerala.gov.in
എന്ന വെബ്സൈറ്റിൽ മുകളിൽ വലതുവശത്ത് കാണുന്ന ‘രജിസ്റ്റർ’ എന്ന എന്ന ടാബിൽ ക്ലിക്ക് ചെയ്തതിനുശേഷം അപേക്ഷയുടെ നടപടിക്രമങ്ങളിലേക്ക് കടക്കാം. അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങൾക്ക് പ്രവർത്തനക്ഷമമായ ഒരു ഇ.മെയിൽ വിലാസവും മൊബൈൽ ഫോൺ നമ്പരും ഉണ്ടായിരിക്കേണ്ടതാണ്. ആദ്യഘട്ടത്തിൽ വ്യക്തിപരമായ വിവരങ്ങൾ നൽകിയതിനുശേഷം ശേഷം തൊട്ടടുത്ത പേജിൽ പ്രവേശിച്ച് അപേക്ഷാ ഫീസ് അടക്കുന്നതിനു വേണ്ടിയുള്ള ചലാൻ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. പ്രസ്തുത ഫോം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ സമർപ്പിച്ച് അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. ഈ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിലെ അതാത് കോളത്തിൽ പൂരിപ്പിക്കുക. അപേക്ഷാർത്ഥിയുടെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപേക്ഷ സമർപ്പിക്കുന്നതിനായി ആവശ്യമാണ്. ഓൺലൈൻ അപേക്ഷയുടെ നടപടിക്രമങ്ങൾ അവസാനിക്കുന്ന സമയത്ത് ലഭിക്കുന്ന പ്രിൻറ് ഔട്ട്, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾക്കൊപ്പം തിരുവനന്തപുരത്തുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 11ഉം അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധരേഖകളും രജിസ്ട്രേഡ് തപാലിലോ, നേരിട്ടോ തിരുവനന്തപുരത്തുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിക്കുന്നതിനുള്ള അവസാന തീയതി ജൂൺ18ഉം ആണ്.

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി തൃശ്ശൂർ ഗവൺമെൻറ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ഡെസ്ക് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്നുണ്ട്. വിജയകരമായി അപേക്ഷ സമർപ്പിക്കുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
0487 2323060 എന്ന നമ്പരിൽ വിളിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here