മലയാള ചെറുകഥയിൽ വ്യത്യസ്തവും ശക്തവുമായ കഥകളിലൂടെ വായനക്കാരെ വിസ്മയിപ്പിക്കുന്ന ഒരാളാണ് വി എം ദേവദാസ്. കഥയിലായാലും, നോവലിലായാലും തനതായ ശൈലിയും ആശയ ലോകവും ദേവദാസിനുണ്ട്. നഗര ജീവിതത്തിൽ പേരില്ലാത്ത മാംസം മാത്രമായി മാറുന്നവരും ഒറ്റപ്പെടുന്നവരും ദേവദാസ് കഥകളിലെ സജീവ സാന്നിധ്യമാണ്. ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു.കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍ പ്രശ്‌നോത്തരി, നായകന്‍, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍.
വില 150 രൂപ
പ്രസാധകർ മാതൃഭൂമി
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English