കുട്ടിക്കാനം മരിയൻ കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം- ‘കത്രിക’ 2019 ഫെബ്രുവരി 1,2 തീയതികളിൽ കോളേജിൽ വെച്ച് നടത്തുന്നു. സെൻസർഷിപ് സംബന്ധിച്ച് പ്രശ്നങ്ങൾ നേരിട്ട സിനിമകൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം എത്തുന്നത്. ചലച്ചിത്രോത്സവത്തിനോട് അനുബന്ധിച്ച് ഷോർട് ഫിലിം, ഫോട്ടോഗ്രാഫി മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ചലച്ചിത്രോത്സവം- ‘കത്രിക’*
പ്രദർശിപ്പിക്കുന്ന സിനിമകൾ:
1. S Durga (Malayalam)
2. Kaadu pookunna neram (Malayalam)
3. Ka bodyscapes (Malayalam)
4. Parched (Hindi)
5. Taxi (Iranian)
6. Lipstick under my Burkha (Hindi)
7. The interview (English)
8. Head-on (Turkish)
9. Stoning of Soraya.M (Persian)
– രജിസ്ട്രേഷൻ ഫീസ് – 150 രൂപ
– Food (2 days) & Accommodation (1 day) ആവശ്യക്കാർക്ക് – 350 രൂപ
രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും താഴെ പറയുന്ന ലിങ്കിൽ ക്ലിക് ചെയ്യുക:
https://goo.gl/forms/TkjFdu0MRFgE4v7x2
Click this button or press Ctrl+G to toggle between Malayalam and English