ആലുവയിൽ 10 മുതൽ 13 വരെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ആലുവ ടാസ്, പുരോഗമന കലാസാഹിത്യ സംഘം, ജനച്ചിത്ര ഫിലിം സൊസൈറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആലുവ മഹിളാമണ്ഡലം ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ ടാസ് ഹാളിലാണ് ചലച്ചിത്രോത്സവം.
10-നു വൈകീട്ട് 5-ന് സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി കെ.എസ്. സേതുമാധവൻ, കെ.പി.എ.സി. ലളിത, നെടുമുടി വേണു, ജോൺ പോൾ എന്നിവരെ അനുസ്മരിക്കും. ദിവസവും വൈകീട്ട് 6.30-നാണ് ചലച്ചിത്രപ്രദർശനം. 10-ന് മറുപക്കം, 11-ന് കൊടിയേറ്റം, 12-ന് കള്ളൻ പവിത്രൻ, 13-ന് ചാമരം എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
Click this button or press Ctrl+G to toggle between Malayalam and English