ചലച്ചിത്ര പ്രദര്‍ശനം: ഈയാഴ്ച സെപറേഷനും ശ്രീനാരായണഗുരുവും

 

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 30 വരെ വാരാന്ത്യ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ചലച്ചിത്ര/ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതലാണ് പ്രദര്‍ശനം. ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ്പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ശനിയാഴ്ച (ഡിസംബര്‍ 15) വൈകീട്ട് അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത എ സെപറേഷന്‍ എന്ന ഇറാനിയന്‍ സിനിമയാണ് പ്രദര്‍ശിപ്പിക്കുക. 2012-ലെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടിയതാണ് എ സെപറേഷന്‍.

പി എ ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരു ഞായറാഴ്ച (ഡിസംബര്‍ 16) വൈകീട്ട് പ്രദര്‍ശിപ്പിക്കും. ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം 1985-ല്‍ നേടിയതാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here