പകർന്നുവച്ച ചഷകം

പാനം ചെയ്യാൻ നിറഞ്ഞിരിക്കുന്നു
ചില്ലു ചഷകം
ദൃഢമാം കൈകളുടെ
മൃദുല സ്പർശനം കാത്ത്
ശയന മുറിയിൽ കുമിളകൾ
പൊട്ടിക്കുമ്പോൾ
ലഹരി നുരയുന്നതു നുണഞ്ഞ്
മദ്യത്തിനൊപ്പം മദംപോലെ
അലങ്കാരം നടിച്ച്
വടിവുകൾ പോയ്
അത്യാധുനികതയ്‌ക്കൊപ്പം
കോണുകളാകെ ചെരിച്ച്
ചുണ്ടുകളിലേക്ക്
പരിചയം പകരും
ദ്രാവക നിറത്തിൽ നഗ്നതമറച്ച
ഇതുവരെ നുകരാത്തൊരു
ചില്ലു ശരീരം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here