ഇളമഴയുടെ
നനവിന്റെ
കുളിരുകൾ അന്നൊരു
രാത്രിയിൽ പനിതന്നു.
നിദ്രയുടെ തളിരുകൾ
പനിച്ചൂടിൽ കരിഞ്ഞു.
നാളെ പകലിൽ വളരേണ്ട
കിനാവുകൾക്കെല്ലാം
രാത്രിയൊരു ശ്മശാനം.
ഓർമ്മകളുടെ ചുടുചുംബനങ്ങളെ
പനിവരണ്ടതാക്കി.
അന്ത്യയാമത്തിലെപ്പഴോ
അകലെ നിന്നൊരു ചുടല നൃത്തം
കേട്ടു
നിശയുടെ മരണ നിലവിളിയായത്
പകലിന്റെ നഗ്നതയറിഞ്ഞു കിടക്കുവാൻ
പനി ആലിംഗനം ചെയ്തു കൊണ്ടിരിക്കെ
പകലിനു വേണ്ടി ഞാൻകാത്തു കിടന്നു.