ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്

sahitya-academy_0_0_0_0_0_0_0_0_2

കേന്ദ്ര സാഹിത്യ അക്കാദമി ഇത്തവണ തിരിയുന്നത് കിഴക്കോട്ട്. ഈ വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ കിഴക്കൻ ഇന്ത്യയിലെ എഴുത്തുകാർക്കാകും കൂടുതൽ പ്രാതിനിധ്യം.30 തിലേറെ ഗോത്ര കവികളുടെ സംഗമവേദിയായി ഇത്തവണത്തെ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് മാറുമെന്ന് ഉറപ്പായി. രണ്ടു ദിവസങ്ങളിലായി വ്യത്യസ്ത ഭാഷകളിലെ കവികൾ അവരുടെ ഭാഷകളുടെ വാമൊഴി,വരമൊഴി വഴക്കങ്ങൾ അവതരിപ്പിക്കും. പരിപാടിയിൽ അവതരിപ്പിക്കുന്ന ഭാഷകളിൽ ചിലത് ഇന്ത്യയിൽ 300 താഴെ ആളുകൾ മാത്രം സംസാരിക്കുന്നവയാണ്.

പരിപാടിയിൽ പങ്കെടുക്കാൻ സമ്മതമറിയിച്ച 34 കവികളിൽ 14 പേർ ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ, ആസാം, സിക്കിം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.സിക്കിമിലെ ‘ബോട്ടിയ’, മണിപ്പൂരിലെ ‘മരം’ ‘മൌ’ അരുണാചൽ പ്രദേശിലെ ‘ടോട്ടോ’ എന്നിവ ഉത്സവത്തിൽ പങ്കെടുക്കുന്ന ഭാഷകളാണ്.70 വർഷത്തിലെ സാഹിത്യത്തിന്റെ വളർച്ച ഫെസ്റ്റിവൽ ചർച്ച ചെയ്യും. ഈ മാസം 12 മുതൽ 17 വരെയാണ് ഫെസ്റ്റിവൽ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here