സ്ത്രൈണം

This post is part of the series സ്ത്രൈണം

Other posts in this series:

  1. സ്ത്രൈണം (ഭാഗം രണ്ട്)
  2. സ്ത്രൈണം (Current)

അമ്മയും മകളും എന്നതിലുപരി രാധമ്മക്കും ദീപക്കുമിടയിൽ കുറെയേറെ സമാനതകളുണ്ട് . ഇരുവരുടെയും ജീവിതങ്ങൾ ഒരുമിച്ചു വെച്ചാൽ

 

സമാനതകളുടെ പരമ്പര തന്നെ കാണാം. കാഴ്ചയിലെ സാമ്യവുംരൂപലാവണ്യവും എടുത്തുപറയണം. ഇരുവരും കൗമാരത്തിൽ തന്നെ പ്രണയബദ്ധരായവരും കൃത്യം പതിനെട്ടാംവയസ്സിൽകാമുകന്മാരെത്തന്നെ വിവാഹം കഴിച്ചവരും ഒരുവർഷത്തിനുള്ളിൽ ഓരോ പെൺകുട്ടികളെ പ്രസവിച്ചവരുമാണ് . രാധമ്മയുടെ പത്തൊമ്പതാം വയസ്സിലെ മകൾ ദീപയാണെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇരുവർക്കും ആനന്ദകരമായ ദാമ്പത്യം ലഭിച്ചു എന്നതും വേണമെങ്കിൽ ഒരു സമാനതയായി പറയാവുന്നതാണ്. പക്ഷെ അതോടൊപ്പം ദുഃഖകരമായ ഒരുസാദൃശ്യം കൂടി കൂട്ടിച്ചേർക്കേണ്ടിവരും. ഇരുവരും ഏതാണ്ട് ഒരേ കാലയളവിൽ വിധവകളായി എന്നതാണ് അത് . ദീപയുടെ വിവാഹം നടക്കുന്ന സമയത്തു തന്നെ രാധമ്മയുടെ ഭർത്താവും ദീപയുടെ അച്ഛനുമായ മോഹനചന്ദ്രൻ രോഗിയായിക്കഴിഞ്ഞിരുന്നു. വൈകാതെ അദ്ദേഹം ശയ്യാവലംബിയുമായി . ദീപയുടെ രണ്ടാമത്തെ മകളുടെ ജനനത്തോടടുപ്പിച്ചു മോഹനചന്ദ്രൻ മരിക്കുകയും ചെയ്തു. ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ ദീപയുടെ ഭർത്താവ് രാജീവ്അപകടത്തിലും മരിച്ചു. മോഹനചന്ദ്രന്റെയും രാജീവിന്റെയും മാലയിട്ട ചിത്രങ്ങൾ രാധമ്മയുടെ വീടിന്റെ ഭിത്തിയിൽ മുഖാമുഖം നോക്കി മൂകമിരുന്നു .

മോഹനചന്ദ്രന്റെ നീണ്ടുനിന്ന ചികിത്സകൊണ്ടു തന്നെ രാധമ്മ ഭേദപ്പെട്ട കടക്കാരിയായി . രാജീവിന്റെ മരണശേഷം അയാളുടെ കടബാധ്യത ദീപയുടെ മുകളിലും വന്നു. ഇതിനൊപ്പം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുകയും വേണമല്ലോ.രാജീവിനു സ്വന്തമായി വീട് ഇല്ലാത്തതിനാൽ ദീപയ്ക്ക് സ്വന്തം കുടുംബത്തിലേക്കു തന്നെ മടങ്ങേണ്ടി വന്നു.നാൽപ്പത്തിരണ്ടാം വയസ്സിൽ ജീവിതഭാരവുമായി ജോലിതേടി ഇറങ്ങുമ്പോൾ രാധമ്മയ്ക്കു ലോകം അപരിചിതമായ ഇടമായി തോന്നി . തുണിക്കട,പ്രിൻറിംഗ്പ്രസ്സ്, ഫാൻസിസ്റ്റോർ ഇവയിലൊക്കെ മാറിമാറി ജോലിചെയ്തു. പ്രയാസപ്പെടുത്തുന്ന പല അനുഭവങ്ങളും ഉണ്ടായി.അപ്പോഴെല്ലാം രാധമ്മ നടുങ്ങിയത് മകളെ ഓർത്തായിരുന്നു. ഇളയകുട്ടി സ്വന്തം കാര്യങ്ങൾ ചെയ്യാറാകുമ്പോൾ ദീപയും ജോലി തേടി ഇറങ്ങും. മധ്യവയസ്സുകാരിയുടെ അനുഭവംഇതെങ്കിൽ യുവതിയുടേത് എന്താകും ! അവൾ എങ്ങനെ ആകുട്ടികളെ, അതും പെൺകുട്ടികളെ വളർത്തും? ഇനി ഒരിക്കൽ കൂടി അവളെ വിവാഹം കഴിപ്പിക്കുന്നതുംബുദ്ധിമുട്ടാണ് . രാജീവിൻറെ സ്ഥാനത്ത് അവൾ ഇനി മറ്റൊരു പുരുഷനെ കാണില്ല. മാത്രമല്ല ,ആ കുട്ടികളെ പിരിഞ്ഞ് അവൾക്കു ജീവിക്കാൻ കഴിയില്ല. ഇനി കുട്ടികളെ ഒപ്പം കൂട്ടാമെന്നു വെച്ചാൽ അതിലും കുറെ അപകടങ്ങളുണ്ട് .വിശേഷിച്ചും പെണ്കുട്ടികളായതുകൊണ്ട് . ഇതിനെല്ലാമുപരി സാമ്പത്തികവും പ്രശ്നമാണ് . ഇങ്ങനെയൊക്കെയാണെങ്കിലും രാധമ്മ ഒന്നു ശ്രമിച്ചുനോക്കി. അവർ ദീപയോട് രണ്ടാം വിവാഹത്തെക്കുറിച്ചു ചോദിച്ചു. “അമ്മയാണെങ്കിൽ ചെയ്യുമോ?”, നിറഞ്ഞമിഴികൾ ഉയർത്തി ദീപ തിരിച്ചുചോദിച്ചു.

മനുഷ്യൻറെ ഉറച്ച തീരുമാനങ്ങളെ പോലും ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും സാഹചര്യങ്ങളും വല്ലാതെ ഉലയ്ക്കുമല്ലോ. ചില സാമൂഹ്യവിരുദ്ധന്മാരുടേയും ചട്ടമ്പികളുടെയും ശ്രദ്ധ ദീപയിലേക്കു തിരിഞ്ഞു. നിരന്തരം അത്തരം ഉപദ്രവങ്ങളെ നേരിട്ട് അമ്മയും മകളും കുഴഞ്ഞു. പുരുഷൻറെ തണൽ എന്നതിനെക്കാൾ ഭാര്യ എന്ന മേൽവിലാസം ഒരു കവചമാണെന്നു ദീപ തിരിച്ചറിഞ്ഞു. അമ്മയും മകളും അതു ദീർഘമായി ചർച്ച ചെയ്തു . അത്യാവശ്യം വരുമാനവും ഒരു മകളുമുള്ള വിഭാര്യനെ ആലോചിക്കുന്നതാണു നല്ലതെന്ന് രാധമ്മ ചിന്തിച്ചു. മകളുള്ള അച്ഛനു ചില ആശങ്കകൾ കാണും. അതു നിവർത്തിച്ചു കൊടുത്താൽ പുതിയ ഭാര്യയോട് അയാൾക്കു കൃതജ്ഞത തോന്നും. മറ്റൊന്നു കൂടി രാധമ്മ ചിന്തിച്ചു.ദീപയ്ക്കു പെണ്മക്കളാണ്. ഒരു മകളുള്ള ആളെ വിവാഹം കഴിച്ചാൽ ആ നിലയ്ക്കുള്ള ചില അപകടങ്ങൾ ഒഴിവാക്കാം. കുറഞ്ഞപക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യാം. പിന്നെയെല്ലാം ദീപയുടെ ശ്രദ്ധ പോലെയിരിക്കും.രാധമ്മ അക്കാര്യം ദീപയെ ഓർമ്മിപ്പിച്ചു.

അമ്മ പറയുന്നതിൽ ഒരു അതിശയോക്തിയുമില്ലെന്നു ദീപയ്ക്കും തോന്നി. വിവാഹം എന്ന ഏർപ്പാടു തന്നെ അപകടം നിറഞ്ഞതാണു പലപ്പോഴും. രാജീവേട്ടനെ നല്ലവണ്ണം മനസ്സിലാക്കിയിരുന്നതു കൊണ്ട് അദ്ദേഹമുള്ള കാലത്തോളമെങ്കിലും തൻറെ ജീവിതം നന്നായി മുന്നോട്ടു നീങ്ങി. പക്ഷെ കൂട്ടുകാരികളിൽ ചിലരുടെ ജീവിതം കല്യാണത്തോടെ താളം തെറ്റിപ്പോയി. വിവാഹത്തെക്കാൾ സന്നിഗ്ദ്ധത നിറഞ്ഞതായിരിക്കും തൻറെ കാര്യത്തിൽ പുനർവിവാഹം. പെണ്മക്കളുമായി പുതിയ ഒരു ബന്ധത്തിലേക്കു കടക്കുമ്പോൾ വലിയജാഗ്രത വേണം. ഓരോ തിരിവിലും വളവിലും ആപത്തുണ്ടാകാം. വിവാഹത്തെ അപേക്ഷിച്ചു പുനർവിവാഹത്തിൽ (തൻറെകാര്യത്തിലെങ്കിലും) സ്വപ്നങ്ങളുടെ അകമ്പടിയില്ല. കേവലം മാനസികമായഒരു ഉടമ്പടി മാത്രം നിലവിൽ വരുന്നു. ചതുരംഗക്കളി പോലെ ,കുറെയൊക്കെ ഒരുനാടകംപോലെ, കുറെയൊക്കെ കർത്തവ്യഭരിതമായ ഉദ്യോഗം പോലെ ഒരു ജീവിതഘട്ടമാകാം ഇനിയങ്ങോട്ട്. ജീവിതം വേഗം മുന്നോട്ടോടി യൗവ്വനം പിന്നിട്ടിരുന്നെങ്കിൽ എത്രനന്നായിരുന്നു!

രാധമ്മദീപയ്ക്കുവേണ്ടിവരനെഅന്വേഷിച്ചുതുടങ്ങി.
2
രാത്രിയായാൽ രാധമ്മയ്ക്ക് അല്പം ഭയം കൂടുതലാണ് . എന്തെങ്കിലും ശബ്ദം കേട്ടാൽ എഴുന്നേറ്റിരിക്കും. ശബ്ദം വീണ്ടും കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർക്കും . ആവശ്യമില്ലാതെ ഭയന്നല്ലോ എന്നുരാവിലെ പരിതപിക്കും.ദീപയ്ക്കും മെല്ലെ ഇതേ ശീലമായി. എന്തെങ്കിലും ശബ്ദം കേട്ട് ഒരാൾ എഴുന്നേറ്റു ലൈറ്റിട്ടാൽ മറ്റെയാൾ എഴുന്നേറ്റിരിക്കുന്നതാണു കാണുന്നത്. പരസ്പരം ധൈര്യം കൊടുത്ത് ഇരുവരും വീണ്ടും ഉറങ്ങാൻ കിടക്കും. അതിനു മുമ്പ് ഏതോ അബോധ പ്രേരണകൊണ്ട് ഇരുവരും ഭിത്തിയിലിരിക്കുന്ന ചിത്രങ്ങളിലേക്കു നോക്കും.
ദീപയ്ക്കു വരനെ വേണമെന്നു രാധമ്മ ബന്ധുക്കളോടും പരിചയമുള്ളവരോടും പറഞ്ഞു. ചിലർ പ്രോത്സാഹിപ്പിച്ചു ,ചില ർനിരുത്സാഹപ്പെടുത്തി , ചില ർനിസ്സംഗമായി കേട്ടുനിന്നു . വകയിലുള്ള ഒരമ്മാവൻ അറിയാവുന്ന ഒരു ബ്രോക്കറുടെ കാര്യം പറഞ്ഞു. “അവനാ ഇതിനു പറ്റിയത്. അവൻ കുറെയൊക്കെ സത്യസന്ധനാ . ഇത്തിരി വെപ്രാളവുമൊക്കെ ഉണ്ടെന്നേയുള്ളു . അറിഞ്ഞുകൊണ്ട് പറ്റിക്കില്ല “. അമ്മാവൻ അപ്പോൾ തന്നെ അയാളെ വിളിച്ചു കാര്യങ്ങളുടെ രത്നച്ചുരുക്കം പറഞ്ഞു.അയാൾ അടുത്തദിവസം രാവിലെ തന്നെ പാഞ്ഞെത്തി. അമ്മാവൻ
സൂചിപ്പിച്ച പോലെ ഒരു വെകിളി പിടിച്ച പ്രകൃതമാണ് അയാൾക്കെന്നു രാധമ്മയ്ക്കു തോന്നി. വലിയ അധികാരമുള്ള മട്ടിലാണു സംസാരമൊക്കെ . “നിങ്ങളേപ്പറ്റി പ്രഭാകരദ്ദേഹം പറഞ്ഞഅറിവേ എനിക്കുള്ളൂ. ഞാൻ എന്റേതായി ഒന്നു പഠിച്ചിട്ടേ നിങ്ങടെ കാര്യം എൻറെ കക്ഷികളോടു പറയൂ”.
“മതി”, രാധമ്മ ഭവ്യതയോടെ പറഞ്ഞു.
“ഞാൻപറഞ്ഞതിൽ തെറ്റിദ്ധരിക്കണ്ട . നിങ്ങളേം കൊച്ചിനേം കണ്ടിട്ടു നല്ല ആളുകളാണെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. നമ്മൾ കുറെയായില്ലേ ഈ ഫീൽഡില് .ആട്ടെ ,നിങ്ങളെങ്ങനെയുള്ളപയ്യനെയാ , അല്ല പയ്യനെയൊന്നും എളുപ്പം പ്രതീക്ഷിക്കണ്ട കേട്ടോ.എന്താ നിങ്ങടെ മനസ്സിലുള്ളത് ?”.
രാധമ്മ ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ അയാളോടു പറഞ്ഞു. അയാൾ കുറച്ചുനേരം ചിന്താധീനനായി. പിന്നെ മെല്ലെ പറഞ്ഞു : “നിങ്ങൾ പറഞ്ഞ കാര്യങ്ങളുടെ യുക്തി എനിക്കു മനസ്സിലായി. ചെറുമക്കളുടെ കാര്യത്തിലാണു നിങ്ങൾക്കു കൂടുതൽ ഉൽക്കണ്ഠ എന്നും എനിക്കു മനസ്സിലായി. എങ്കിലും നിങ്ങൾ മറ്റു ചില കാര്യങ്ങൾ കൂടി ആലോചിക്കണം. ഒരു കല്യാണം ആലോചിക്കുമ്പോൾ നമ്മൾ ചിലകാര്യങ്ങളിൽ വിട്ടുവീഴ്ചചെയ്യണം,ചില കാര്യങ്ങളിൽ ചെയ്യുകയുമരുത്”. അയാൾ ഒന്നു നിറുത്തിയിട്ട് ഒരു സിഗരറ്റ് കൊളുത്തി. രാധമ്മയ്ക്ക് അത് ഇഷ്ടമായില്ല.

” ഒരുമകളുള്ളഏതെങ്കിലുംഒരുത്തനെമതിഎന്നവാശിആദ്യമേഅങ്ങ്ഉപേക്ഷിക്കണം. കിട്ടാൻപ്രയാസമാണ്.കിട്ടിയാൽതന്നെഅയാളുടെസ്വഭാവം,സംസ്കാരം,സാമ്പത്തികംഇതെല്ലാംപിന്നെയുംശരിയാകണം . എല്ലാംകൂടെഒത്തുവരാൻവലിയപ്രയാസമാണ് .നടക്കുന്നഒരുനല്ലആലോചനഞാൻഅങ്ങോട്ടുതരട്ടേ .ഒന്നാംകെട്ടാണ് . ഉയർന്നഉദ്യോഗവുംഅതുകൊണ്ടുതന്നെഭേദപ്പെട്ടസാമ്പത്തികവുമുണ്ട് .പിന്നെഎന്താഒരുപ്രശ്നമുള്ളത് , എന്തെങ്കിലുംകാണണമല്ലോ . ഇമ്മിണിപ്രായംകൂടും. നാല്പത്തഞ്ചുവയസ്സ്. പക്ഷെകണ്ടാൽഅതുപറയില്ലെന്നുമാത്രമല്ല , നല്ലതേജസ്സുള്ളമുഖവുമാണ് . എൻറെഅറിവിൽപെട്ടിടത്തോളംആള്ഒരുമാന്യനുമാണ്”.അയാൾനെടുനീളത്തിൽപറഞ്ഞുനിറുത്തി .

രാധമ്മചെറുതായിനടുങ്ങി. നാല്പത്തഞ്ചുവയസ്സ്. അതുംഇരുപത്തിമൂന്നുവയസ്സുള്ളകുട്ടിക്ക് ! താൻഅയാളെഎങ്ങനെമകനായികാണും !
ആബന്ധംശരിയാകില്ലഎന്നുപറയാൻതുടങ്ങിയപ്പോഴേക്കുംഅയാൾതുടർന്നു : ” ഈബന്ധംനടക്കുകയാണെങ്കിൽഎനിക്ക്അയാളുടെകയ്യിൽനിന്നുചില്ലിപ്പൈസകിട്ടില്ല. അതയാൾതീർത്തുപറഞ്ഞിട്ടുണ്ട്. അയാൾഈബന്ധംകൊണ്ട്ഉദ്ദേശിച്ചിരിക്കുന്നത്ഇത്രമാത്രമേയുള്ളൂ. ജീവിതത്തിൽഭാഗ്യദോഷംസംഭവിച്ചഏതെങ്കിലുംനല്ലപെൺകുട്ടിയെരക്ഷിക്കുക. വിവാഹമേവേണ്ടെന്നുവെച്ചആളായിരുന്നുഅയാൾ. ഈയിടെയായിഅയാൾചിന്തിക്കുന്നത്അങ്ങനെയാണ്. തൻറെജീവിതംകൊണ്ട്ഒരാൾക്കുജീവിതത്തിലേക്കുതിരിച്ചുകയറാൻകഴിയുമെങ്കിൽഅതൊന്നുനോക്കാംഎന്നാണ്. അയാൾക്കായിട്ട്ഒരുകല്യാണംഇപ്പോൾവേണമെന്ന്നിർബ്ബന്ധമില്ല . പെൻഷൻഒക്കെപറ്റിവയസ്സ്ആകുമ്പോൾഒരെണ്ണംനോക്കാംഎന്നായിരുന്നുപണ്ട്അങ്ങേര്വിചാരിച്ചിരുന്നത് .
അങ്ങേരെഞാൻഇടക്കിടെവിളിക്കും. കല്യാണംഒക്കെകഴിക്കണ്ടെഎന്ന്ചോദിക്കും. ഓരോതവണയുംഓരോരീതിയിൽആണ്മറുപടിതരുന്നത്. ചിലപ്പോൾസമയംആകട്ടെഎന്നുപറയും. ചിലപ്പോൾവേണ്ടപ്പോൾഞാൻഅങ്ങോട്ടുപറഞ്ഞോളാം, ഇങ്ങനെശല്യപ്പെടുത്തരുത്എന്നുപറയും. എന്നാലുംഞാൻവിടില്ല. ഇന്നലെനിങ്ങളുടെകാര്യംകേട്ടപ്പോൾഞാൻ അങ്ങേരെവിളിച്ചു. ഇത്തവണഅയാൾഎന്നെഞെട്ടിച്ചു. അയാൾക്ക് ഗതികേടിൽനിൽക്കുന്നഏതെങ്കിലുംനല്ലസ്ത്രീയെവിവാഹംചെയ്തുസഹായിക്കണം. ഞാൻനിങ്ങളെവന്നുകണ്ടിട്ടുവിളിക്കാൻപറഞ്ഞു.അയാൾഅടുത്തആഴ്ചഎത്തുന്നുണ്ട്”.

ആആലോചനപ്രോത്സാഹിപ്പിക്കണോവേണ്ടയോഎന്നറിയാതെരാധമ്മഒന്നുകുഴങ്ങി. എങ്കിലുംവെറുതെചോദിച്ചു : “പുള്ളിഇത്രനാളുംകെട്ടാതിരുന്നത് ?”
“അതേക്കുറിച്ച്എനിക്കുവലിയപിടിയില്ല . എനിക്കവരുടെകുടുംബക്കാര്യംകുറച്ചറിയാം. അയാൾഏതാണ്ട്ഒരനാഥനാണ്. അച്ഛനുമമ്മയുംമരിച്ചുപോയി. സഹോദരങ്ങളെന്നുപറഞ്ഞാൽഅച്ഛന്റെആദ്യബന്ധത്തിലുള്ളമക്കളാണ്. അവർക്കൊന്നുംഇയാളുമായിഅടുപ്പമില്ല. ഇയാൾഉദ്യോഗവുമായിഅങ്ങനെ കറങ്ങിനടക്കുന്നപാർട്ടിയാ “.
“എനിക്ക്മോളുമായുംമാമനുമായുംഒന്ന്ആലോചിക്കണം . നമ്പർഉണ്ട്.ഞാൻവിളിക്കാം “, രാധമ്മപറഞ്ഞു.

അയാൾഇറങ്ങി . പോയവഴിയിൽഅയാൾതന്നോടുതന്നെപറഞ്ഞു “മോളുടെമാത്രമല്ല, ഇവളുടെകല്യാണവുംഞാൻതന്നെനടത്തും”. ഈബ്രോക്കറുടെകാര്യത്തിലെരസകരമായസംഗതി ചില കല്യാണങ്ങൾ അയാൾസ്വന്തംകല്യാണംപോലെയാണുകാണുന്നത്എന്നതാണ്. അയാളും ഒരുവിഭാര്യനാണ് . വിവാഹമില്ലാതെനിൽക്കുന്നചിലസ്ത്രീകളെകാണുമ്പോൾആസാധുവിന്അപൂർവ്വമായി ഒരുകമ്പംതോന്നും. അതയാൾതീർക്കുന്നത്അനുയോജ്യമായഒരുവിവാഹംഅവർക്കുനടത്തിക്കൊടുത്താണ് . രാധമ്മയുടെകാര്യത്തിലുംഅത്തരംഒരുവേവലാതിയോടെയാണ്അയാൾവീട്ടിലിരുന്നുസംസാരിച്ചതുംപുറത്തിറങ്ങിനടന്നതും.

ഉദ്യോഗസ്ഥനുമായിവന്നുകൊള്ളാൻഅയാൾക്കുരാധമ്മയുടെമാമന്റെവിളിവന്നു.

3

ബ്രോക്കർദീപക്കുവേണ്ടിആലോചിച്ചആൾഒരുഒറ്റയാൻപ്രകൃതക്കാരൻആയിരുന്നു. ശിവദാസ്എന്നായിരുന്നുഅയാളുടെപേര്. സ്വപ്രയത്നംകൊണ്ട്ഉയർന്നുവന്നആൾ. പ്രീഡിഗ്രിപാസായഉടനെഅയാൾജോലിക്കുശ്രമംതുടങ്ങി. അയാളുടെസാഹചര്യംഅങ്ങനെആയിരുന്നു. അമ്മയുംഅച്ഛനുംമരിച്ചതുകൊണ്ട്ഏതാണ്ട്ഒരുവേലക്കാരൻഎന്നനിലയിൽഅമ്മാവന്റെവീട്ടിൽകഴിഞ്ഞുപോരികയായിരുന്നു . സ്കൂളിൽപഠിക്കുമ്പോൾപോലുംവീട്ടിൽശിവദാസിനുപിടിപ്പതുപണിയുണ്ടായിരുന്നു. അമ്മാവനോഅമ്മാവിക്കോശിവദാസിനോടുവിരോധംഉണ്ടെന്നുപറയാൻകഴിയില്ല. പക്ഷേഅവൻവീട്ടുജോലിചെയ്യാൻബാധ്യസ്ഥനാണ്എന്ന്ഇരുവരുംകരുതിഎന്നുമാത്രം.

പ്രീഡിഗ്രിപ്രൈവറ്റ്ആയാണുപഠിച്ചത്. അതുംപരസഹായംഇല്ലാതെവീട്ടിലിരുന്നുതനിയെ. പഠിത്തത്തിന്റെരീതിയുംരസമായിരുന്നു. സ്വന്തംകുട്ടികളെപഠിക്കാൻനിമിഷംപ്രതിനിർബ്ബന്ധിക്കുന്നഅമ്മായി ശിവദാസിനുഇടതടവില്ലാതെവീട്ടുജോലിനൽകിക്കൊണ്ടിരിക്കും. എപ്പോഴെങ്കിലുംഒഴിവുകിട്ടിയാൽഉടനെശിവദാസ്പുസ്തകംഎടുത്തുപഠിക്കും. അതുകൊണ്ട്ഒരുഗുണമുണ്ടായി . നിമിഷനേരംകൊണ്ട്കാര്യങ്ങൾവായിച്ചുമനസ്സിലാക്കാനുള്ളകഴിവ്അയാൾക്ക്ഉണ്ടായി. പിൽക്കാലത്ത്ജോലിക്കാരനായപ്പോൾഅയാളുടെഇൗസിദ്ധിഏവരെയുംവിസ്മയിപ്പിച്ചു.

ജോലികിട്ടിയപ്പോൾഅമ്മാവനുംമറ്റുബന്ധുക്കളുംശിവദാസിനെചൊല്ലിഅഭിമാനിച്ചു. അമ്മാവനായരാമചന്ദ്രന്റെസംരക്ഷണത്തിലുംകർശനമായനിയന്ത്രണത്തിലുംവളർന്നതുകൊണ്ടാണ്ഇരുപത്വയസ്സ്തികയുന്നതിനുമുമ്പേ പയ്യന്ജോലികിട്ടിയതെന്ന്ഏവരുംപറഞ്ഞു. അത്തരംപ്രശംസകളെല്ലാംമാതുലൻവിനയാന്വിതനായിസ്വീകരിക്കുകയുംചെയ്തു.

ജോലികിട്ടിയശേഷംശിവദാസ്പക്ഷേകുടുംബത്ത് കയറിയില്ല. നാട്ടിൽരണ്ടുമൂന്നുതവണവന്നുപോയി. എങ്കിലുംവീട്ടിൽകയറിയില്ല. നന്ദികെട്ടവനാണെന്ന്അമ്മാവൻപറഞ്ഞു. നാട്ടുകാരുംപറഞ്ഞു. അങ്ങനെഅയാൾ നാട്ടിൽപോകുന്നതുംനിറുത്തി. അയാൾക്കുനാടുതന്നെഇല്ലാതെയായി.

ജോലികിട്ടിയഉടനെഅയാൾതാമസിച്ചതുകൽക്കത്തയുടെഉൾപ്രദേശത്തുള്ളഒരുസത്രത്തിലായിരുന്നു. ഓരോമുറിയിലുംഓരോകുടുംബംഎന്നനിലയിൽആയിരുന്നുഅവിടെ. അയാൾക്കുസ്വന്തമായിഒരുവലിയമുറികിട്ടി.
സാമ്പത്തികസ്വാതന്ത്ര്യംഉൾപ്പെടെഎല്ലാസ്വാതന്ത്ര്യവുംഅയാളെഉന്മത്തനാക്കി. ലോകത്തോടുപൊതുവേഅയാൾക്ക്ഒരുമത്സരബുദ്ധിയുംനിഷേധബോധവുമാണ്തോന്നിയത്. ഞാൻസ്വയംവളർന്നവനാണ്, എനിക്കിഷ്ടംഉള്ളതെന്തുംഞാൻചെയ്യും, എനിക്കാരോടുംകടപ്പാടില്ലഎന്നഭാവം. നല്ലവണ്ണംവസ്ത്രംധരിക്കുന്നതിൽഅയാൾശ്രദ്ധചെലുത്തി. അമ്മാവന്റെവീട്ടിൽകഴിഞ്ഞകാലത്ത്നല്ലവസ്ത്രംപോയിട്ട്ഒരുജോഡിക്കപ്പുറംതുണിഅയാൾക്ക്ഉണ്ടായിട്ടില്ല. ഇപ്പോൾഅയാൾക്കുപണമുണ്ട്. അഴകുറ്റതുണികൾലഭിക്കുന്നകടകൾനിരവധിസമീപത്തുണ്ട്. സ്വതവേസുന്ദരനായശിവദാസ്വിലപിടിച്ചവസ്ത്രങ്ങളിൽതിളങ്ങിനിന്നു.

സത്രത്തിൽഅയാൾക്കെതിരെഉള്ളമുറിയിൽഒരുമറാത്തികുടുംബംതാമസത്തിനെത്തി. അതിൽഒരുപെൺകുട്ടിയുംഉണ്ടായിരുന്നു. അതീവസുന്ദരി. ശിവദാസിന്അവളെഗൗനിക്കാതിരിക്കാൻകഴിഞ്ഞില്ല. അവൾക്കുതിരിച്ചും. സത്രത്തിൽഉള്ളവരുംഅവർഒന്നിച്ചിരുന്നെങ്കിൽഎന്ന്ആഗ്രഹിച്ചു.
ഭാര്യാഭർത്താക്കന്മാർഎന്നപോലെഇരുവരുംഇടപെടാൻതുടങ്ങിയതോടെഏവരുംആഹ്ലാദിച്ചു. നാട്ടിൽനിന്ന്ആരെയുംക്ഷണിക്കാത്തഒരുകല്യാണത്തിന്ശിവദാസുംആലോചിച്ചുനിന്നസമയത്താണുദുരന്തംഉണ്ടായത്. തിരക്കുപിടിച്ചതെരുവിലൂടെദിവാസ്വപ്നംകണ്ടുനടന്നുവരികയായിരുന്നപെൺകുട്ടിഒരുപാറക്കഷണത്തിൽ ചവിട്ടിതെന്നിവീണു. വീണതുമറ്റൊരുപാറയിൽതലയിടിച്ച്. ഉടൻമരിക്കുകയുംചെയ്തു.

കെട്ടാനിരുന്ന പെണ്ണിന്റെമരണംശിവദാസിനെപിന്നെയുംപരിവർത്തനപ്പെടുത്തി. അയാൾകുറേക്കൂടിമൗനിയായി. മന്ദഹാസംപോലുംഇല്ലാത്തവനായി. എങ്കിലുംവലിയദുഃഖത്തിൽപതിക്കുകയൊന്നുമുണ്ടായില്ല . അയാൾമൗനിയായി, ഗൗരവക്കാരനായി, അത്രമാത്രം. വസ്ത്രങ്ങളിലുള്ളഭ്രമംപോയി. പകരംയാത്രകളിൽആനന്ദിക്കാൻതുടങ്ങി. നിരന്തരംയാത്രചെയ്തു. പുതിയപുതിയസ്ഥലങ്ങളിലേക്കുമാറ്റംവാങ്ങിപ്പോയി. മദ്ധ്യവയസ്സ്ആയതോടെശിവദാസിനുയാത്രയുംമടുത്തു. ജോലിയിൽനിന്നുവിരമിച്ചുസ്വസ്ഥമായിഇരിക്കുന്നതിനേക്കുറിച്ച്ആലോചിച്ചു. പിന്നെഅതുവേണ്ടെന്നുവച്ചു.

ആയിടെഒരുട്രെയിൻയാത്രയിൽഅയാളുടെകമ്പാർട്ടുമെന്റിൽഉണ്ടായിരുന്നരണ്ടുമധ്യവയസ്കരുടെസംഭാഷണംഅയാൾക്കുവളരെരസകരമായിതോന്നി. അതിങ്ങനെആയിരുന്നു:
ഒന്നാമൻ: ‘എടോ, വല്ലാത്തവിരസത. എന്താണു പരിഹാരം?’
രണ്ടാമൻ: ‘തന്നെസംബന്ധിച്ചിടത്തോളംചെയ്തിട്ടില്ലാത്തരണ്ടുകാര്യങ്ങൾമാത്രമേപരിഹാരമായിഉള്ളു. ഒന്ന്പ്രേമിക്കുക. രണ്ട്, മദ്യപാനംതുടങ്ങുക.’

ശിവദാസ്പരിസരംമറന്നുചിരിച്ചുപോയി. ദശാബ്ദങ്ങൾക്കുശേഷംആണ്അയാൾഅങ്ങനെചിരിച്ചത്
4

ശിവദാസ്തന്റെജീവിതത്തെസമഗ്രമായിഒന്നുവിലയിരുത്താൻതീരുമാനിച്ചു. അയാൾ മരിച്ചുപോയഅച്ഛനെയുംഅമ്മയെയുംഓർത്തു. താൻജനിച്ചപ്പോൾഅവർഎന്തായിരിക്കുംകണക്കുകൂട്ടിയിട്ടുണ്ടാവുക? അമ്മാവന്റെവീട്ടിൽതനിക്കുണ്ടായഗതികേട്ഒന്നുംഒരിക്കലുംഅവർപ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പൊട്ടിയപട്ടംപോലെയുള്ളഇപ്പോഴത്തെഅവസ്ഥയുംഊഹിച്ചിട്ടുണ്ടാകില്ല. ഭാര്യയുംകുട്ടികളുംആയിതാൻആനന്ദിച്ചുകഴിയണംഎന്നാകുംഅവർആഗ്രഹിച്ചിട്ടുണ്ടാകുക. അങ്ങനെനോക്കുമ്പോൾജന്മംതന്നവരോടുതാൻനീതിപുലർത്തിയില്ല. അപ്പപ്പോൾതനിക്കുശരിയെന്നുതോന്നുന്നകാര്യങ്ങൾചെയ്തുമുന്നോട്ടുപോയിഎന്ന്മാത്രം. സമൂഹത്തിൽശിവദാസിൻെറസ്ഥാനംവെറുംഒരുകളയുടേത്ആണ്.

നാൽപ്പത്തഞ്ച്വയസ്സ്ആയിരിക്കുന്നു. യാത്ര, വസ്ത്രങ്ങൾഇവയിൽബോധപൂർവംമുഴുകിയാണ്ഇത്രനാൾമുന്നോട്ടുപോയത്. സമൂഹവുംതാനുംസമാന്തരരേഖകൾഎന്നപോലെനീങ്ങാൻതുടങ്ങിയിട്ട്എത്രയോവർഷങ്ങൾ ! അടിയന്തരമായിഒരുമാറ്റംജീവിതത്തിൽവരുത്തണമെന്നും എന്തുസാഹസംകാട്ടിയുംആർക്കെങ്കിലുംപ്രയോജനകരമായരീതിയിൽഒന്നുജീവിച്ചുനോക്കണമെന്നും അയാൾതീരുമാനിച്ചുറച്ചു. ഒന്നുകൂടിആലോചിച്ചപ്പോൾജീവിതപ്രയാസമുള്ളഏതെങ്കിലുംസ്ത്രീയെവിവാഹംകഴിക്കുന്നതാണ് ഏറ്റവുംഉചിതംഎന്ന്അയാൾക്ക്തോന്നി. കൂടെക്കൂടെനാട്ടിൽനിന്നുംഅയാളെവിളിച്ചുവിവാഹത്തിന്നിർബ്ബന്ധിക്കുന്നഒരുബ്രോക്കർഉണ്ടായിരുന്നു. കുറേക്കാലമായിഅയാൾവിളിക്കുന്നില്ല. പരാജയപ്പെട്ടുപിന്മാറിയതാകുംഎന്ന്ശിവദാസ്കരുതിയിരുന്നു. അങ്ങനെഇരിക്കുമ്പോൾബ്രോക്കർവീണ്ടുംവിളിച്ചു. ഇത്തവണശിവദാസ്അയാൾക്ക്ഒരുസർപ്രൈസ്കൊടുത്തു.

“ഞാൻവിവാഹംകഴിച്ചാൽജീവിതത്തിലേക്കുതിരിച്ചുവരാൻകഴിയുന്നഏതെങ്കിലുംസ്ത്രീഉണ്ടെങ്കിൽപറയൂ. എനിക്കുതലവേദനതരുന്നകേസ്ആകരുത്എന്നുവിശേഷിച്ചുപറയേണ്ടതില്ലല്ലോ.”

ദീപയുടെവിവരംകേട്ടപ്പോൾഅവളുടെപ്രായംമാത്രമാണ്അയാൾക്കുബുദ്ധിമുട്ടായിതോന്നിയത്. ബ്രോക്കർപിന്നീട്ദീപയുടെഫോട്ടോയുംമറ്റുവിവരങ്ങളുംഅയാൾക്ക്അയച്ചുകൊടുത്തു. ഔദ്യോഗികആവശ്യത്തിന്അയാൾകുറച്ചുകാലത്തേക്കുകൽക്കത്തയിൽഎത്തിയിരുന്നു. അവിടെവച്ച്ആണ്ബ്രോക്കർഅയച്ചകവർഅയാൾക്കുകിട്ടിയത്.

കവർപൊളിച്ച്ഫോട്ടോകണ്ട്ശിവദാസ്നോക്കിയിരുന്നുപോയി. മരിച്ചുപോയമറാത്തിപ്പെണ്ണിന്റെഅതേകണ്ണുകൾഫോട്ടോയിൽനിന്നുംഅയാളെനോക്കി. ദീപയുടെജനനത്തീയതിമറ്റൊരമ്പരപ്പുനൽകി. മറാത്തിപ്പെണ്ണ്മരിച്ചദിവസംതന്നെ. ഏതെങ്കിലുംനിഗമനത്തിലേക്ക്ചാടിക്കയറിവീഴുന്നപ്രകൃതക്കാരനായിരുന്നില്ലശിവദാസ്. ‘യാദൃശ്ചികം’ എന്ന്മാത്രംപിറുപിറുത്തുഎങ്കിലുംഎന്നുവൈകിട്ട്അയാൾഒരുയാത്രപോയി.

പണ്ടുതാമസിച്ചസത്രത്തിന്റെപടികൾഅയാൾ കയറിയിറങ്ങി. അവിടെഅയാൾസ്വന്തംപ്രണയത്തിന്റെഗന്ധംതിരഞ്ഞു. അവിടെഅയാളെകുറച്ചുപേർഓർമ്മിച്ചെടുത്തു. അയാളുടെഏകാകിസ്വഭാവംഓർമ്മവന്നതുകൊണ്ടാകാംആരുംഅയാളോടുകുശലംചോദിക്കാൻകൂടിയില്ല. അയാൾക്കുംഅവരോടുപരിചയംപുതുക്കാൻതോന്നിയില്ല. പിന്നീട്പ്രിയഎന്നമറാത്തിപ്പെണ്ണ്മരിച്ചുകിടന്നതെരുവിലുംഅയാൾഎത്തി. മരണനാൾ അവളുടെനൈറ്റിസ്രവിച്ചരക്തത്തെഓർമ്മപ്പെടുത്തിസൂര്യൻപടിഞ്ഞാറ്അരുണിമവല്ലാതെ ചൊരിഞ്ഞുനില്ക്കുകയായിരുന്നു. പോക്കറ്റിൽനിന്നും ദീപയുടെഫോട്ടൊഎടുത്ത്അയാൾഒരിക്കൽകൂടിനോക്കി. ഇത്തവണഅയാൾക്ക്പ്രപഞ്ചവുമായുംകാലവുമായുംതാൻഐക്യപ്പെട്ടുനിൽക്കുന്നപോലെഒരുതോന്നലുണ്ടായി. എവിടെനിന്നോഒഴുകിവന്നഒരുകാറ്റ് അപ്പോൾഅയാളെമൃദുവായികോരിത്തരിപ്പിക്കുകയുംചെയ്തു.

സ്ത്രൈണം ( ഭാഗംഅഞ്ച്)

പെണ്ണുകാണൽലളിതമായിരുന്നു. നാട്ടിൽഎത്തിപിറ്റേദിവസംചടങ്ങിനുപോകാനായിശിവദാസുംബ്രോക്കറുംടൗണിൽവച്ചുകണ്ടുമുട്ടി. പിന്നെയൊരുടാക്സിയിൽരാധമ്മയുടെവീട്ടിലേക്കുതിരിച്ചു. മുൻസീറ്റിൽഇരുന്നബ്രോക്കർപിന്നിലേക്ക്തിരിഞ്ഞ്ഇടതടവില്ലാതെസംസാരിച്ചുകൊണ്ടിരുന്നു. ശിവദാസ്കണ്ണുകൾഅടച്ച്ഇരുന്നത്അയാൾക്ക്പ്രശ്നമായിരുന്നില്ല. ഒപ്പമിരിക്കുന്നസഞ്ചാരിവിവാഹബ്രോക്കർആണെന്നുതിരിച്ചറിഞ്ഞതോടെടാക്സിഡ്രൈവർക്ക് അയാളിൽതാൽപര്യംതോന്നി. തനിക്ക്ഒരുവധുവിനെലഭിക്കുമോഎന്ന് അയാൾതഞ്ചത്തിൽആരാഞ്ഞു. പറഞ്ഞുവന്നപ്പോൾഅയാൾവിവാഹിതൻആണ്. ഭാര്യയുടെപീഡനം അസഹ്യമായിരിക്കുകയാണത്രേ. അവളെഒഴിഞ്ഞുപുനർവിവാഹംകഴിക്കാൻഅയാൾക്ക് ആഗ്രഹംഉണ്ട്. ബ്രോക്കർഅയാളുടെനേരെതിരിഞ്ഞുഭാര്യാഭർത്തൃബന്ധത്തിന്റെപവത്രതയെക്കുറിച്ച്സംസാരിക്കാൻതുടങ്ങി.
‘ ചേട്ടന്റെഭാര്യഒരുപാവമായിരിക്കുംഎന്നാഎനിക്കുതോന്നുന്നത്,’ ഡ്രൈവർപരിഭവത്തോടെപറഞ്ഞു.
‘ ഏയ്, ഞാൻകെട്ടിയിട്ടില്ല, സമയംകിട്ടിയിട്ടില്ല,’ തന്റെകാര്യംചോദിച്ചതിന്റെഈർഷ്യയോടെബ്രോക്കർപറഞ്ഞു.
ഡ്രൈവർക്കുനല്ലദേഷ്യംവന്നു. അയാൾവണ്ടിഇരപ്പിച്ച്എടുത്തു.
കണ്ണുകൾഅടച്ച്ഇരിക്കുകആയിരുന്നെങ്കിലുംശിവദാസ്ആലോചിച്ചു, താൻഎന്തുവലിയഉത്തരവാദിത്തംആണ്ഏറ്റെടുക്കുന്നത്എന്ന്. ബ്രോക്കർപറഞ്ഞതുവച്ചുനോക്കുമ്പോൾബാധ്യതയിൽപെട്ടുകിടക്കുന്നഒരുകുടുംബംമുഴുവനായിതന്റെശിരസ്സിൽഏറുകയാണ്. അയാൾക്ക്അതിൽഭയംഒന്നുംതോന്നിയില്ല. എന്നല്ലനേരിയഒരുസന്തോഷംതോന്നുകയുംചെയ്തു.

വീട്ടിൽഎത്തിയപ്പോഴുംബ്രോക്കർതന്നെസംസാരംതുടങ്ങി. സ്വന്തംപ്രഭാഷണത്തിൽഅയാൾ സ്വയംമറന്നു. രാധമ്മയുംശിവദാസുംനിശ്ശബ്ദമായിആലോചിച്ചുകൊണ്ടിരുന്നത്ഒരേകാര്യംആയിരുന്നു. തങ്ങൾഏതാണ്ട്ഒരേപ്രായംആയിരിക്കുമല്ലോഎന്ന്. അതിൽശിവദാസ്തെല്ല്അസ്വസ്ഥനായി. അതിലളിതമായവസ്ത്രത്തിലാണ്വന്നതെങ്കിലുംശിവദാസ്ഒരുരാജകീയപ്രൗഢിപ്രസരിപ്പിച്ചു.
ദീപകടന്നുവന്നപ്പോൾഅയാളുടെഅസ്വസ്ഥതഇരട്ടിച്ചു. ജീവിതത്തിൽആദ്യമായിഅയാൾമറ്റുള്ളവരുടെഅഭിപ്രായത്തെക്കുറിച്ച്ആലോചിച്ചു. രാധമ്മയുടെവിലക്ക്ലംഘിച്ചുദീപയുടെമക്കൾഎത്തിനോക്കി. ശിവദാസ്അവരെനോക്കിപുഞ്ചിരിച്ചു. കുട്ടികൾതിരികെയോടി. ദീപയുടെകണ്ണുകളിൽനോക്കിയപ്പോൾഅയാൾക്ക്വീണ്ടുംമറാത്തിപ്പെണ്ണിനെഓർമ്മവന്നു. വിവാഹംനടക്കുകയാണെങ്കിൽദീപയെകൽക്കത്തയിൽഒരുദിവസംകൊണ്ടുപോകണംഎന്ന്അയാൾക്ക്തോന്നി.

രാധമ്മയുടെഅമ്മാവൻഎത്തി. പ്രായംഏറെആയെങ്കിലുംചുറുചുറുക്കുംവേഗത്തിൽതീരുമാനംഎടുക്കാൻകഴിവുംഉള്ളആളായിരുന്നുകാരണവർ. കുറച്ചുനേരത്തെസംഭാഷണംകൊണ്ടുതന്നെശിവദാസ്തരക്കേടില്ലഎന്നനിഗമനത്തിൽഅങ്ങേര്എത്തി. തുടർന്ന്അദ്ദേഹംഅകത്തെമുറിയിലേക്ക്കയറി രാധമ്മയെയുംദീപയെയും വിളിപ്പിച്ചു. കുട്ടികൾഅവരുടെചർച്ചപകച്ചുനിന്നുകേട്ടു.

‘ നിങ്ങൾക്ക്അറിയാമല്ലോഇത്രയോജിച്ചഒരുആലോചനവരാനില്ല. അയാളെപ്പറ്റി ജോലിസ്ഥലത്ത്ഒക്കെഇതിനിടെഞാൻഅന്വേഷിപ്പിച്ചു . എന്റെഒരുസുഹൃത്തിന്റെമകൻആസ്ഥലത്ത്ഉണ്ട്. മോശംഅഭിപ്രായംഒന്നുംപറഞ്ഞുകേട്ടില്ല. പിന്നെന്താആൾഒറ്റയാൻആണ്, മൌനിയാണ്. അതൊന്നുംഒരുകുറവായികാണാൻഒക്കില്ലല്ലോ. ഓരോരത്തരുംഓരോപ്രകൃതം,’ കാരണവർപറഞ്ഞു.
‘ അവർക്ക്താൽപര്യംഉണ്ടെങ്കിൽനടത്താംമാമാ, കുട്ടികൾകുറച്ചുകാലംഎന്റെകൂടെനിന്നോളും,’ രാധമ്മപറഞ്ഞു.
കാരണവർസ്വീകരണമുറിയിൽഎത്തി.
‘ ഞങ്ങൾക്ക്മുന്നോട്ടുപോകാംഎന്നാണ്. ഇനിനിങ്ങളുടെതീരുമാനംപോലെ,’ അദ്ദേഹംശിവദാസിനോടുപറഞ്ഞു.
‘ ഇവിടെയുംപ്രശ്നമൊന്നുമില്ല. മൂപ്പർക്ക്രണ്ടുമാസംകഴിഞ്ഞുസ്ഥലംമാറ്റംആണ്. എവിടേക്ക്എന്ന് നിശ്ചയമില്ല. അതിനുമുമ്പ്ആയാൽനല്ലത്. വിശേഷിച്ചുചടങ്ങൊന്നുംവേണ്ടല്ലോ?,’ ബ്രോക്കർപറഞ്ഞു.
‘ കുട്ടികളെഒന്നുമെരുക്കാനുള്ളസാവകാശംതരണം. അമ്മയില്ലാതെനിൽക്കണ്ടതല്ലെ ?,’ കാരണവർപറഞ്ഞു.
‘ കുട്ടികളെപിരിയണ്ട. കൂടെപോന്നോട്ടെ,’ പതിഞ്ഞശബ്ദത്തിൽശിവദാസ്പറഞ്ഞു.

മടക്കയാത്രയിൽഅപ്രതീക്ഷിതമായിഡ്രൈവർവാചാലനായി.
‘ സാറേ, കാര്യംഞാൻവെറുമൊരുഡ്രൈവർആണ്. എനിക്കിതിലൊന്നുംഇടപെട്ട്അഭിപ്രായംപറയണ്ടകാര്യമില്ല. പക്ഷേഎനിക്ക്ഓട്ടംതന്നനന്ദികൊണ്ടുപറയുകയാണെന്ന്കൂട്ടിക്കോ. നിങ്ങൾഅകത്തിരുന്നപ്പോൾഞാൻപുറത്തിറങ്ങിനടക്കാൻപോയി. അവിടെവച്ച്നല്ലരണ്ടുമനുഷ്യരെകണ്ടു. അവരുടെഅഭിപ്രായത്തിൽസാറിന്ഇൗബന്ധംനടന്നാൽമുട്ടൻപണികിട്ടും. അവര്കടത്തിൽമുങ്ങിനിൽക്കുവാസാറേ. പിന്നേംചിലകാര്യങ്ങള്കേട്ടു. ഞാനതുപറയുന്നില്ല. സാറ്ഊഹിച്ചാൽമതി.’
‘ നിന്നേനിന്റെപെണ്ണുമ്പിളളഎടുത്തുതൊഴിക്കുന്നതിന്റെകാരണംഎനിക്കിപ്പോൾപിടികിട്ടി,’ ബ്രോക്കർഡ്രൈവറോട്കയർത്തു. ‘ കിട്ടിയസമയംകൊണ്ട്ഷാപ്പിൽകയറിമോന്തിവന്നിരിക്കുന്നു. ഞാൻനല്ലവണ്ണംഅന്വേഷിച്ചകേസാഇത്.’
ഡ്രൈവർശബ്ദംഉയർത്താൻതുടങ്ങിയപ്പോൾ ശിവദാസ്തടഞ്ഞു.
ടാക്സിഇറങ്ങിയശേഷംബ്രോക്കർശിവദാസിനോടുതകർന്നമട്ടിൽപറഞ്ഞു: ‘ ആദ്രോഹിപറഞ്ഞതെല്ലാംതെറ്റാണ്.’
‘ ശരിയാണെങ്കിലുംസാരമില്ല,’ ശിവദാസ്പറഞ്ഞു.

സ്ത്രൈണം (ഭാഗംആറ്)

കുട്ടികളുടെവെക്കേഷൻസമയത്താണുശിവദാസുമായിദീപയുടെവിവാഹംനടന്നത്. വിവാഹംകഴിഞ്ഞുനാലാംനാൾദീപയുംകുട്ടികളുംശിവദാസിനൊപ്പംപൂനെയിലേക്ക്ട്രെയിനിൽയാത്രയായി. രാധമ്മക്കുകൂട്ടുകിടക്കാൻഅകന്നബന്ധത്തിലുള്ളഒരുവൃദ്ധവന്നുതുടങ്ങി. പൂനെയിലെആറാംനിലയിലുളളഫ്ലാറ്റ്ദീപക്ക്, അതിലേറെകുട്ടികൾക്ക്വലിയഅത്ഭുതംനൽകി. രണ്ടുമുറികളിലുംഉള്ളഏസി, തുണികഴുകുന്നയന്ത്രം, കനത്തഅലമാരകൾഎല്ലാംകുട്ടികളെആഹ്ലാദിപ്പിച്ചു. അവയെല്ലാംതങ്ങളുടേതുമാണോഎന്ന്അവർക്കുനിശ്ചയമില്ല. എങ്കിലുംഅവയുടെ സാമീപ്യം അവർക്കുസന്തോഷംനൽകി. ജനാലയിലൂടെപുറത്തേക്കുനോക്കുമ്പോൾമരത്തലപ്പുകൾകാണാൻകഴിയുന്നതിൽഅവർഗർവ്വംപൂണ്ടു. ഒരുഫ്ലാറ്റിൽനിന്നുമറ്റൊന്നിലേക്ക്ചാടിച്ചാടിപോയകുരങ്ങച്ചനെകണ്ട്അവർആർത്തു.

ഇളയകുട്ടിയുടെപേര് ഭവ്യഎന്ന്ആയിരുന്നു. മൂത്തത്ദിവ്യയും. അവരുടെപ്രായംയഥാക്രമംമൂന്നുംഅഞ്ചുംആയിരുന്നു. ഫ്ലാറ്റിൽഎത്തിമൂന്നാംനാൾഭവ്യചേച്ചിയോട്പറഞ്ഞു: ‘നോക്കിക്കോ, അടുത്തവർഷംഅമ്മക്ക്ഒരുവാവവരും. കല്യാണംകഴിഞ്ഞാൽഎല്ലാപെണ്ണുങ്ങൾക്കുംവാവയുണ്ടാകും.’
‘ ഇല്ലപവ്വു, നമ്മുടെഅമ്മനീജനിച്ചതോടെപ്രസവംനിർത്താനുള്ളഓപ്പറേഷൻചെയ്തു. അമ്മൂമ്മഎന്നോടുപറഞ്ഞതാ. ഇനിഅമ്മക്കുവാവവരില്ല.’
കുട്ടികളുടെഉച്ചത്തിലുളളആസംസാരംശിവദാസ്കേട്ടു. കേട്ടസംഗതിനന്നായിഎന്ന്അയാൾക്ക്തോന്നി. സ്വന്തംരക്തത്തിൽഒരുകുഞ്ഞുവന്നാൽപിന്നെഅയാളുടെഇന്നുവരെയുള്ളസ്വത്വംഇല്ലാതെയായിപ്പോകും. അത്അയാൾക്ക്ആലോചിക്കാൻപോലുംകഴിയില്ല. അയാൾക്ക്സ്വാതന്ത്ര്യംവേണം. കെട്ടുപാടുകൾവയ്യ. ദീപയെകെട്ടിയിരിക്കുന്നത്സഹായംഎന്നനിലയിൽമാത്രമാണ്. ദീപയെഅയാൾനോക്കും. അവളുടെകുട്ടികളെഅയാൾഉയരങ്ങളിലെത്തിക്കും. അവരെയെല്ലാംസ്നേഹിക്കുകയുംഅവരോടെല്ലാംകരുതൽഉണ്ടായിരിക്കുകയുംചെയ്യും. പക്ഷേആരുംഅയാളോടുസ്വാതന്ത്ര്യംഎടുക്കുന്നതോസ്നേഹപാശംകൊണ്ടു ബന്ധിക്കാൻവരുന്നതോശിവദാസ്ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെകുട്ടികളുടെസംസാരംകേട്ടുസന്തോഷിച്ച്ഒരുസിഗരറ്റ്കൂടി അയാൾകത്തിച്ചുവലിച്ചു .

ശിവദാസിനുസ്ഥലംമാറ്റംഉണ്ടായില്ല. ഭവ്യയുംദിവ്യയുംഭേദപ്പെട്ടഒരുസ്കൂളിൽപ്രവേശിക്കപ്പെട്ടു. ചുരുങ്ങിയകാലംകൊണ്ടുതന്നെകുട്ടികൾസ്കൂളുമായുംഫ്ലാറ്റുമായുംപൊരുത്തപ്പെട്ടു. അവർഅനർഗ്ഗളമായഹിന്ദിയിൽകലപിലകൂടാനുംവിശേഷംപറയാനുംപരാതിപ്പെടാനുംസമർഥരായി. കുട്ടികൾപഠിക്കുന്നസ്കൂളിൽഇടയ്ക്കിടെശിവദാസ്ചെന്ന്അവരെപ്പറ്റിഅന്വേഷണങ്ങൾനടത്തിക്കൊണ്ടിരുന്നു. ഫ്ലാറ്റിൽവച്ച്ശിവദാസിനു മുൻപിൽമുഖംതാഴ്ത്തിയാണുനടക്കുന്നതെങ്കിലുംസ്ക്കൂളിൽഅയാളെപ്പറ്റികൂട്ടുകാരോട് ‘ ബാപ്പ്’ എന്ന്അഭിമാനത്തോടെപറയാൻതുടങ്ങി.

ശിവദാസിന്റെമഹാമൗനവുമായിദീപയുംമെല്ലെപൊരുത്തപ്പെട്ടു. ആദ്യത്തെഒന്നുരണ്ട്ആഴ്ചതീർത്തുംപരീക്ഷണംആയിട്ടാണ്അനുഭവപ്പെട്ടത്. അയാളുടെമൗനംഅവർക്കിടയിൽഒരുഭിത്തിപോലെനിന്നു. അയാളൊന്നുമൂളുന്നതുപോലുംഅപൂർവ്വമാണ്. കണ്ണിന്റെചെറുചലനങ്ങൾകൊണ്ടാണ്യോജിപ്പുംവിയോജിപ്പും, ഇഷ്ടവുംഅനിഷടവുംഎല്ലാംഅയാൾപ്രകടിപ്പിക്കുന്നത്. അയാളുടെശരീരംപുരുഷത്വംപ്രകടിപ്പിക്കുന്നസമയത്തുംഅയാൾസ്വന്തംലോകത്തുതന്നെയാണെന്നുദീപക്കുതോന്നി. എങ്കിലുംസ്ത്രീസഹജമായസാമർഥ്യത്തോടെഏറ്റവുംകുറഞ്ഞഅളവിൽഎങ്കിലുംഅയാളിൽസ്വാധീനംനേടിയെടുക്കാൻദീപക്കുകഴിഞ്ഞു. അയാൾഅവധിദിവസങ്ങളിൽഅവൾക്കൊപ്പംനിശ്ശബ്ദംപച്ചക്കറിഅരിഞ്ഞു. അവളുടെമാർഗ്ഗനിർദ്ദേശംകണ്ണുകൾകൊണ്ടുതേടിഒന്നുരണ്ടുപുതിയകറികൾതയാറാക്കുകകൂടിചെയ്തു.
കുറച്ചുമാസങ്ങൾക്കുശേഷംശിവദാസ്കുടുംബത്തെകൽക്കത്തക്കുകൊണ്ടുപോയി. വിടർന്നകണ്ണുകളോടെകുട്ടികൾനഗരത്തിലെതിരക്കുകണ്ടു. ചിലസ്ഥലങ്ങളിലെമാലിന്യംകണ്ട്മുഖംചുളിച്ചു. പ്രിയഎന്നമറാത്തിപ്പെണ്ണ്മരിച്ചതെരുവിൽഅവർഎത്തി. അപ്പോൾ ദീപക്ക്കാരണമില്ലാതെവലിയഅസ്വസ്ഥതതോന്നി.

‘ നിനക്ക്എന്തുതോന്നുന്നു?’ എന്നശിവദാസിന്റെചോദ്യംകേട്ട്ദീപഅമ്പരന്നു. ആദ്യമായിട്ടാണ്അത്രഅടുപ്പത്തിൽഅയാൾഎന്തെങ്കിലുംചോദിക്കുന്നത്.
‘ നല്ലസ്ഥലം’ എന്നമറുപടിഅയാളെഅസ്വസ്ഥനാക്കിയത്അവൾശ്രദ്ധിച്ചു. പിന്നീട്വളരെപഴയഒരുകെട്ടിടത്തിലേക്ക്അയാൾകൊണ്ടുചെന്നിട്ട്അതിന്റെപടികയറവെഅവൾക്ക്അകാരണമായിവലിയആഹ്ലാദംതോന്നി. ആയാൾതകർന്നമട്ടിൽവീണ്ടുംചോദിച്ചു: ‘ ഈസ്ഥലംപരിചിതമായിതോന്നുന്നോ?’.

‘ ഇല്ല. പക്ഷേവളരെനല്ലസ്ഥലം’ അതിനപ്പുറംവിശദീകരിക്കാൻആകാത്തവിധംഅവൾആനന്ദത്തിൽവീണുകഴിഞ്ഞിരുന്നു. അതേസമയംസകലതുംനഷ്ടപ്പെട്ടവനെപോലെഅയാൾനോക്കിനിൽക്കുന്നതുകണ്ട്അവൾക്കുഭയവുംതോന്നി.

സ്ത്രൈണം ( ഭാഗംഏഴ്)

ദീപയുടെവിവാഹത്തിനോട്അടുപ്പിച്ച്രാധമ്മക്കുജോലിനഷ്ടപ്പെട്ടിരുന്നു. വിവാഹംകഴിഞ്ഞുദീപയുംകുട്ടികളുംപോയാലുടൻപുതിയജോലിഅന്വേഷിക്കേണ്ടസാഹചര്യത്തിൽആയിരുന്നുരാധമ്മ. യാത്രയാകുന്നതിനുമുൻപ്ശിവദാസ്ഒരുപൊതിരാധമ്മക്കുകൊടുക്കാനായിദീപയെഏൽപ്പിച്ചു. അതുതുറന്നപ്പോൾദീപഅമ്പരന്നുപോയി. മോശമല്ലാത്തഒരുതുകയുണ്ട്.
‘ അവർഇനിജോലിക്കുപോകുന്നുണ്ടോ? കുറച്ചുതുകഎല്ലാമാസവുംനമുക്ക്കൊടുക്കാം. അതിൽചിലവുകൾഒതുങ്ങുമെങ്കിൽ….’
ആശയംവ്യക്തമാക്കിക്കഴിഞ്ഞാൽ സംസാരിച്ചുവന്നവാചകംഉപേക്ഷിക്കുന്നതാണ്ശിവദാസിന്റെരീതി. രാധമ്മയുടെഅവസ്ഥഅറിയാവുന്നതുകൊണ്ട്ദീപദുരഭിമാനംഒന്നുംകാണിക്കാൻപോയില്ല. തുകസ്വീകരിച്ച്അമ്മക്കുകൊണ്ടുചെന്നുകൊടുത്തു. രാധമ്മയുംഅഭിമാനംഒന്നുംനോക്കാതെതുകസ്വീകരിച്ചു. പിന്നീട്ഓരോമാസവുംകൃത്യമായിരാധമ്മക്കുതുകഎത്തി. തുകസ്വീകരിക്കുന്നഓരോതവണയുംരാധമ്മഅപമാനംഅനുഭവിച്ചു. എന്നല്ല, ഓരോതവണകഴിയുമ്പോഴുംആഅപമാനംഅധികരിക്കാൻതുടങ്ങി.

അങ്ങനെഇരിക്കവെ ബ്രോക്കർകാരണവരുടെമുമ്പിൽവീണ്ടുംപ്രത്യക്ഷപ്പെട്ടു. രാധമ്മക്കുവേണ്ടിറിട്ടയർചെയ്തഒരുഉദ്യോഗസ്ഥന്റെആലോചനയുമായിആയിരുന്നുഅയാളുടെവരവ്.
‘ നല്ലകാര്യംതന്നെ. അവൾക്ക്ഒരുതുണവേണ്ടതുതന്നെയാ. വിശേഷിച്ചുവരുമാനംഒന്നുംഇല്ലാതെഎത്രനാൾഇങ്ങനെപോകും. കൊച്ചിനേംഭർത്താവിനേംആശ്രയിക്കാംഎന്നുവെച്ചാ, അങ്ങനെയൊരുബന്ധമല്ലല്ലോഅത്. പക്ഷേ ഞാൻഇത്അവളോട് എങ്ങനെപറയുംഎന്നാ.’

ഇങ്ങനെശങ്കിച്ചെങ്കിലും കാരണവർരാധമ്മയുടെവീട്ടിൽഎത്തി . ഇടിവെട്ടിമഴപെയ്യുന്നസമയത്താണ്അദ്ദേഹംഎത്തിയത്. വീട്അവിടവിടെചോരുന്നത്അദ്ദേഹംകണ്ടു. കരുതലോടെയാണു കാരണവർആലോചനയുടെകാര്യംപറഞ്ഞുതുടങ്ങിയത്. ആദ്യംദീപയുടെവിശേഷംതിരക്കി. പിന്നീട്രാധമ്മയുടെസാമ്പത്തികസ്ഥിതിയെപ്പറ്റിആരാഞ്ഞു. മെല്ലെഭാവിയെപ്പറ്റിആശങ്കയുണ്ടെങ്കിൽഒരുവിവാഹത്തെപറ്റിആലോചിക്കുന്നതിൽമടിവിചാരിക്കരുത്എന്നുപറഞ്ഞ്രാധമ്മയെപാളിനോക്കി. അവർഎതിർക്കുന്നില്ലഎന്നുകണ്ട്അദ്ദേഹത്തിന്ആശ്വാസംആയി.

‘ ഒരുബ്രോക്കർ, നമ്മുടെപഴയചന്ദ്രൻതന്നെ, കഴിഞ്ഞദിവസംറിട്ടയർചെയ്തഒരുഉദ്യോസ്ഥന്റെകാര്യംപറഞ്ഞു. കുഴപ്പംപിടിച്ചതൊന്നുംഅവൻകൊണ്ടുവരില്ല. വിശേഷി്ച്ചുംനമ്മുടെഅടുത്ത്. ശിവദാസിന്റെകാര്യോംഅങ്ങനെയല്ലേ, ഞാൻഅതുചോദിക്കാൻവിട്ടു. കൊച്ചിനോടുംപിള്ളേരോടുംസ്നേഹത്തിൽതന്നെയല്ലേ?,’ അയാൾആശങ്കയോടെരാധമ്മയെനോക്കി.
‘ കുഴപ്പമില്ല,’ രാധമ്മപറഞ്ഞു.
‘ എന്നുവച്ചാൽ, അവരെനോക്കുന്നില്ലേ?’.
‘ അവരുടെകാര്യങ്ങളെല്ലാംനോക്കുന്നുണ്ട്.’
വൃദ്ധൻഒന്നുമൂളി.
‘ അതുധാരാളം. അത്രയേപ്രതീക്ഷിക്കാവൂ. എത്രയൊക്കെയാണെങ്കിലുംഅതൊരുരണ്ടാംകെട്ടല്ലെ?.’
‘ സ്നേഹക്കുറവ്പറയാനില്ല,’ രാധമ്മപറഞ്ഞു.
‘ അത്രപോരേ. അതങ്ങനെപോകട്ടെ. ഇപ്പൊപറഞ്ഞോണ്ട്വന്നതുംകെട്ടാത്തആളാ. പിന്നെചിലകാര്യങ്ങൾകൂടിചന്ദ്രൻപറഞ്ഞു. കക്ഷിക്കുനല്ലകാശ്ഉണ്ട്. നല്ലപെൻഷനുംഉണ്ട്, പിന്നെപാരമ്പര്യമായുംഉണ്ട്. കോഴിക്കോട്ട്ഇപ്പോഒരുഫ്ലാറ്റ്വാങ്ങിഅവിടെതാമസംതുടങ്ങിയിട്ടുണ്ട്.’
‘ പറയുമ്പോഎല്ലാംപറയണമല്ലോ, ആളിനെകാണാൻവലിയഭംഗിയൊന്നുമില്ല. കറുത്തുനീളംകുറഞ്ഞ്അൽപംവൈരൂപ്യംഉണ്ടെന്നുകൂട്ടിക്കോ. പിന്നെനമ്മുടെശിവദാസിനെക്കാളുംമൗനിയുമാണത്രെ. ഇത്തിരിആത്മീയംഉണ്ടോഎന്നുചന്ദ്രനുസംശയംഉണ്ട്. എല്ലാംകൂടിനീനല്ലവണ്ണംആലോചിച്ച്ഒരുഅഭിപ്രായംപറഞ്ഞാൽഞാൻഅങ്ങോട്ട്അറിയിക്കാം.’
മഴതോന്നതുംകാരണവർപോകാൻഎഴുന്നേറ്റു .രാധമ്മഅപ്പോൾചോദിച്ചു,’ പുള്ളിഇത്രനാൾകെട്ടാതിരുന്നത്?.’

വൃദ്ധൻഅൽപംഅതിശയത്തോടെരാധമ്മയെനോക്കി. അവൾആലോചനക്ക്അനുകൂലമാണെന്ന്അയാൾക്കുമനസ്സിലായി.
‘ ആത്മീയംകൊണ്ടുതന്നെയാകണംഅല്ലാതെന്താ. ചിലർഅങ്ങനെയാണല്ലോ.’

രാധമ്മക്കുകൂട്ടുകിടക്കാൻവരുന്നവൃദ്ധനിത്യകന്യകയായിരുന്നു. വിദ്യാഭ്യാസംകുറവാണെങ്കിലുംനല്ലഫെമിനിസ്റ്റ്ആയിരുന്നു. പോരാത്തതിന്ഒന്നാന്തരംപുരുഷവിരോധിയും. കാരണവർപോയിക്കഴിഞ്ഞ് അവർരാധമ്മയെനിരുത്സാഹപ്പെടുത്താൻതുടങ്ങി. അവരുടെഉത്ബോധനംഅസഹ്യമായപ്പോൾരാധമ്മഇറങ്ങിഅയൽപക്കത്തേക്കുനടന്നു. അവിടെമൂന്നുസ്ത്രീകൾമുറ്റത്തിരുന്ന്മഞ്ഞൾപുഴുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രാധമ്മഅവർക്കൊപ്പംകൂടി. വൃദ്ധഅവിടേക്കുകടന്നുവന്നുപ്രഭാഷണംതുടങ്ങിയതോടെരാധമ്മക്കുവല്ലാത്തലജ്ജതോന്നി. സ്ത്രീകൾക്കുരാധമ്മയോടുവലിയതാല്പര്യംഇല്ലായിരുന്നു. അതുകൊണ്ടുതന്നെസംസാരത്തിൽ അവർക്കുരസംപിടിച്ചു.
‘ ആണുങ്ങൾകെട്ടാൻവരുന്നത്രണ്ടുകാര്യത്തിനാ, ആവുന്നകാലത്തുതരിപ്പുമാറ്റാനുംആവതില്ലാതാകുമ്പോൾഅപ്പിഎടുപ്പിക്കാനും. ഇൗമണ്ടിപ്പെണ്ണുങ്ങൾക്ക്അതുവല്ലോംഅറിയാമോ? ചെന്നുതലനീട്ടിക്കൊടുക്കും ,’ വൃദ്ധഉറക്കെപറഞ്ഞു. പെണ്ണുങ്ങൾഉറക്കെചിരിച്ചു.
‘ ആരുംകെട്ടാതിരുന്നാൽലോകംമുന്നോട്ടുപോകുന്നതെങ്ങിനാഅമ്മായീ?,’ മഞ്ഞൾഇളക്കിക്കൊണ്ടിരുന്നഒരുസ്ത്രീഎരികയറ്റാൻചോദിച്ചു.
‘ ഫ്… ലോകംമുന്നോട്ടുപോകാനാരുന്നോനീതളന്തന്റെകൂടെചാടിയിറങ്ങിവന്നത് ? എന്നേക്കൊണ്ടുകൂടുതൽപറയിക്കരുത് .’
ചോദ്യംചോദിച്ചവൾചൂളി. മറ്റുപെണ്ണുങ്ങൾവാപൊത്തിചിരിഅടക്കി.

സ്ത്രൈണം ( ഭാഗംഎട്ട്)

ഭർത്താവിനെദീർഘകാലംശുശ്രൂഷിച്ചഒരുഘട്ടംരാധമ്മയുടെജീവിതത്തിൽഉണ്ട്. വിവിധആശുപത്രികളിൽരണ്ടരവർഷത്തോളം. മെഡിക്കൽകോളജിലെതാമസംആയിരുന്നുഏറ്റവുംകഠിനം. നിലവിളിക്കുന്നരോഗികൾക്കുംആക്രോശിക്കുന്നജീവനക്കാർക്കുംഇടയിൽഎട്ടുമാസം. സദാകത്തിനിൽക്കുന്നലൈറ്റുകൾ, വിവിധതരംദുർഗ്ഗന്ധങ്ങൾ, ഭർത്താവിനുകിട്ടിയമെലിഞ്ഞകട്ടിലിനടിയിൽപേപ്പർവിരിച്ചുള്ളകിടത്ത. രോഗിയുടെവിസർജ്ജ്യങ്ങൾഉപേക്ഷിക്കാൻടോയ്ലെറ്റിനുമുന്നിലെഭീകരമായകാത്തുനിൽപ്പ്. രോഗിയായഭർത്താവിന്റെനിലവിളി, ആശുപത്രിക്കാരുടെഅവഗണന. ഒടുവിൽഭർത്താവിന്റെദേഹംചേതനയറ്റനിമിഷംഅനുഭവപ്പെട്ടആശ്വാസവുംപിന്നെഅതേച്ചൊല്ലിഅനുഭവിച്ചതീക്ഷ്ണമായകുറ്റബോധവും. ഇൗഓർമ്മകളെല്ലാംരാധമ്മക്കുവീണ്ടുംസജീവമായി. ദാമ്പത്യംസ്ത്രീകളിലേൽപ്പിക്കുന്നപരിക്കുകളെക്കുറിച്ചുകൂട്ടുകിടക്കാൻ വരുന്നവൃദ്ധയുടെനിരന്തരമുള്ളപ്രസംഗങ്ങൾരാധമ്മയെനല്ലവണ്ണംഉലച്ചു. പിന്നെഅത്തരംപ്രശ്നങ്ങളുംതുണയില്ലാതെതുടർന്നാലുള്ളഗതികേടുംമനസ്സിന്റെതുലാസിൽവച്ചുതാരതമ്യംചെയ്തു. ദാമ്പത്യംനൽകിയേക്കാവുന്ന സാമ്പത്തികസുരക്ഷയാണു പ്രധാനംഎന്നനിഗമനത്തിൽഎത്തി. അതേസമയംഭൂമിയുടെപുറത്ത്തന്നെപ്പോലുള്ളസ്ത്രീകൾക്കുവന്നുചേരുന്നഗതികേടുകളെചൊല്ലിരാധമ്മക്ക്അമ്പരപ്പുംആരോടെന്നില്ലാതെഒരുപ്രതിഷേധവുംതോന്നി. മനസ്സില്ലാമനസ്സോടെയുംഅതേസമയംഅതിജീവനത്തിനുള്ളവ്യഗ്രതയോടെയുംരാധമ്മപുനർവിവാഹത്തിനുള്ളസമ്മതംഅറയിച്ചു.

രാമൻഎന്നലളിതമായപേരാണുമാതാപിതാക്കൾഅയാൾക്കിട്ടത്. അയാളുടെയൗവ്വനംസാഹസികതനിറഞ്ഞതായിരുന്നു. അനാകർഷകമായരൂപത്തിന്റെമറുപുറമായിരുന്നുഅയാളുടെകാല്പനികതനിറഞ്ഞമനസ്സ്. ലോകത്തെസകലസ്ത്രീകളോടുംയൗവ്വനത്തിന്റെതീക്ഷ്ണതയിൽഅയാൾപ്രണയത്തിലായിരുന്നു. എങ്കിലുംതിരസ്ക്കരണത്തിന്റെപരമ്പരതന്നെവന്നപ്പോൾഅയാൾക്കുകയ്പൻയാഥാർത്ഥ്യത്തിലേക്കുഞെട്ടിഉണരേണ്ടിവന്നു. വലിയബുദ്ധിമുട്ടില്ലാതെജോലിതരപ്പെട്ടതോടെഅയാൾപ്രണയാന്വേഷണങ്ങൾവെടിഞ്ഞു പെണ്ണുകെട്ടിഒതുങ്ങാൻതീരുമാനിച്ചു. പലകാരണങ്ങളാൽഅയാളുടെവിവാഹംനടന്നില്ല. പ്രധാനമായുംഅയാളുടെവൈരൂപ്യംകൊണ്ടുതന്നെ. നല്ലഉദ്യോസ്ഥനായിട്ടുംഒരുപെണ്ണിനുംഅയാളെപിടിച്ചില്ല. നിരന്തരമായതിരസ്ക്കരണംഅയാളെസ്ത്രീവിരോധിയാക്കി. ജോലിസ്ഥലത്ത്അയാൾസ്ത്രീകളോടുപരുഷമായിപെരുമാറി. തരംകിട്ടിയപ്പോൾഒക്കെഉപദ്രവിച്ചു.

ജീവിതത്തിൽഎന്തോപൂരിപ്പിക്കാതെകിടക്കുന്നഒരുതോന്നൽരാമന്സദാഉണ്ടായിരുന്നു. കുറച്ചുകാലം മദ്യപാനത്തിൽഅഭയംതേടിനോക്കി. ബോധംമറയുവോളംപലപ്പോഴുംകുടിച്ചുകിടന്നു. മദ്യംഅയാളെആശ്വസിപ്പിച്ചില്ല . ഒരുസുപ്രഭാതത്തിൽരാമൻകൂടിപാടെഉപേക്ഷിച്ചു. അങ്ങനെയിരിക്കെഅയാൾ ജോലിചെയ്യുന്നസ്ഥലത്തിനടുത്ത്കുംഭമേളഎത്തി. ഒരുകൗതുകത്തിന്അയാളുംകാണാൻപോയി. മന്ത്രോച്ചാണങ്ങളും, കീർത്തനങ്ങളുംപ്രവചനങ്ങളുംനൃത്തവുംചേർന്നവലിയആഘോഷം. രാമന്ആകർഷണംതോന്നി. അയാളുംആപുരുഷാരത്തിലേക്ക്ഇറങ്ങി. മന്ത്രോച്ചാണങ്ങളിൽതാൻലയിക്കുന്നതായിഅയാൾക്ക്അനുഭവപ്പെട്ടു. ഇതാണുതാൻതേടിയിരുന്നപൂർണ്ണത. ഇനിയിതാണ്തന്റെപാത.

ഒരുസന്ന്യാസിസംഘംതീകൂട്ടിയിരിക്കുന്നതുരാമൻകണ്ടു. തേജസ്വിയായഒരുവൃദ്ധസന്ന്യാസിയായിരുന്നുഅവരുടെനേതാവ്. തീർത്ഥാടകർഅദ്ദേഹത്തിന്റെപാദങ്ങളിൽനമസ്ക്കരിച്ചുകൊണ്ടിരുന്നു. രാമനുംഅപ്രകാരംചെയ്തു. പിന്നീട്കൂപ്പുകൈകളോടെതന്നെയുംസംഘത്തിൽചേർക്കാൻയാചിച്ചു. സന്ന്യാസിരാമനെസൂക്ഷിച്ചുനോക്കി.
‘ നീയെന്തുചെയ്യുന്നു? ‘
‘ ഉദ്യോഗസ്ഥൻആണ്. ‘
‘ സന്ന്യാസംബഹുകഠിനമാണ്. നീതൽക്കാലംഗൃഹസ്ഥൻആയിതുടരൂ. സാധുസേവയിൽസ്വയംഅർപ്പിക്കൂ. ‘
രാമൻഎഴുന്നേറ്റു. ഇരുന്നൂറ്രൂപസന്ന്യാസിയുടെപാദങ്ങളിൽവച്ചു. സന്ന്യാസിഅഞ്ചുവിരലുകളുംനിവർത്തിക്കാണിച്ചു. രാമൻമൂന്നുനോട്ടുകൾകൂടിസമർപ്പിച്ചു. സന്ന്യാസിരാമന്റെശിരസ്സിൽകൈവച്ച്അനുഗ്രഹിച്ചു.
കുംഭമേളയിൽനിന്നുതിരികെയെത്തിയരാമൻപാടെമാറിയിരുന്നു. ഓഫീസിൽഅയാൾസൗമ്യനുംദയാലുവുംആയി. മുമ്പുമുറിവേൽപ്പിച്ചവരുടെഅരികിൽചെന്നുരാമൻമാപ്പുചോദിക്കുന്നമട്ടിൽനോക്കി. അയാൾക്ക്എന്തുസംഭവിച്ചുഎന്ന്ഏവരുംവിസ്മയിച്ചു.
അയാൾസസ്യഭുക്ക്ആയി. ഹനുമാൻസ്വാമിയുടെചിത്രത്തിനുമുന്നിൽവച്ച്ബ്രഹ്മചര്യംസ്വീകരിച്ചു. ശാന്തമായിജോലിചെയ്തു. വിരമിച്ചു.

വിരമിച്ചശേഷംസമയംപോകുന്നില്ലഎന്നത്രാമനെവിഷമിപ്പിച്ചു. പൂജയുംധ്യാനവുംകഴിഞ്ഞുസമയംപിന്നെയുംബാക്കി. കൂടാതെഅയാൾക്ക്പെരുമുട്ടുവാതവുംപിടിപെട്ടു. തൈലംപുരട്ടാനുംപൂച്ച്വച്ചുകെട്ടാനുംസഹായിഇല്ലാതെഒക്കില്ലഎന്നസ്ഥിതിയായി. വിശ്വസ്തതയുള്ളഒരുസഹായിയെരാമൻഅന്വേഷിച്ചു. വന്നുചേർന്നവരെല്ലാംഅയാളെപറ്റിച്ചു. അതേആവശ്യത്തിന്വേണ്ടിയാണ്രാമൻബ്രോക്കറെവിളിച്ചത്.
‘ ഇഷ്ടാസഹായികളെല്ലാംനിങ്ങളെചൂഷണംചെയ്യുകയെഉളളൂ. ഒരുഭാര്യയാണ്നിങ്ങൾക്കുനല്ലത്. എനിക്ക്അറിയാവുന്നവളരെനല്ലസ്ത്രീഉണ്ട്. ‘
‘ ശരിയാകില്ല. ഞാൻബ്രഹ്മചാരിയാണ്.’
ബ്രോക്കർക്കുചിരിവന്നു. ‘ അവന്റെബ്രഹ്മചര്യം,’ അയാൾമനസ്സിൽപറഞ്ഞു.
വർഷങ്ങളുടെഅനുഭവസമ്പത്തുള്ള, മധുരവാക്കായഒരുബ്രോക്കർആയിരുന്നുഅയാൾ . രാമനെമെരുക്കാൻഅയാൾക്ക്പ്രയാസംഉണ്ടായില്ല.

വിവാഹാലോചനസംബന്ധിച്ചവിവരങ്ങൾരാധമ്മദീപയുമായിപങ്കുവച്ചുകൊണ്ടിരുന്നു. വിവാഹംആവശ്യമാണെന്നായിരുന്നുദീപയുടെയുംപക്ഷം. ശിവദാസിന്എതിർപ്പ്ഉണ്ടാകുമോഎന്ന്രാധമ്മക്ക്ആശങ്കഉണ്ടായിരുന്നു. ദീപക്കുംഅക്കാര്യത്തിൽചെറിയസംശയംതോന്നി. അയാൾക്കുഭക്ഷണംനൽകിക്കൊണ്ടിരിക്കെദീപസംഗതികൾഅവതരിപ്പിച്ചു. അയാൾ ഭാവഭേദം ഒന്നുംപ്രദർശിപ്പിച്ചില്ല. യഥാർത്ഥത്തിൽഅയാൾക്ക്ഇങ്ങനെഒരുസംഗതിനീങ്ങുന്നതായിഅറിയാമായിരുന്നു. അതുസംബന്ധിച്ചുസംസാരിക്കാൻബ്രോക്കർശിവദാസിനെരണ്ടുമൂന്നുതവണവിളിച്ചിരുന്നു. ദീപവിഷയംഅവതരിപ്പിച്ചപ്പോൾഅയാൾമിണ്ടാതെയിരുന്നു. പിന്നെഎതിർപ്പായിതെറ്റിദ്ധരിക്കാതിരിക്കാൻപറഞ്ഞു:
‘ കേട്ടിട്ടുകുഴപ്പമില്ലഎന്ന്തോന്നുന്നു . അവർക്ക് ഒരുസഹായമാകും.’
ദീപക്ക്അതേസമയംനിസ്സഹായതയുംആശങ്കയുംതോന്നി. അവൾഅച്ഛനെഓർത്തു. അപ്പോൾസങ്കടംഅധികരിച്ചു. തങ്ങളുടെജീവിതംഏതൊക്കെകാട്ടുവഴികളിലൂടെആണ്ഓടുന്നത് ! ആരൊക്കെയാണുതങ്ങളുടെജീവിതത്തിലേക്ക്ഓടിക്കയറുന്നത് ! എന്തൊക്കെഅസ്വാഭാവികരീതികളിൽ!

ബ്രോക്കറുമൊത്ത്രാമൻവന്നുരാധമ്മയെകണ്ടു. രാധമ്മയുടെസഹായത്തിനുകാരണവരുമുണ്ടായിരുന്നു. രാധമ്മയുടെസൗന്ദര്യംകണ്ടുരാമനുംരാമന്റെവൈരൂപ്യംകണ്ടുരാധമ്മയുംഒന്നുപകച്ചു. രാധമ്മയുടെസഹായിവൃദ്ധയുംരംഗത്തുവന്നുരാമനെതൃപ്തിയില്ലാത്തമട്ടിൽനോക്കിനിന്നു. ബ്രോക്കർക്ക്അപകടംമണത്തു. അയാൾരാമന്റെനല്ലവശങ്ങൾഉറക്കെപറഞ്ഞുതുടങ്ങി.
‘ സൂപ്രണ്ടായിവിരമിച്ചആളാ. പെൻഷൻതുകഞാൻപറയുന്നില്ല. അത്രയുംതുകശമ്പളംതന്നെഉള്ളഉദ്യോഗസ്ഥർകുറവാണെന്ന്കൂട്ടിക്കോ. അല്ലെങ്കിൽതന്നെകുടുംബപരമായിട്ട്നല്ലസമ്പത്ത്ഉണ്ടല്ലോ. ആളിനെഇരുത്തിക്കൊണ്ട്ഇതൊക്കെപറയുന്നതുശരിയല്ലഎന്ന്എനിക്ക്അറിയാം. എന്നാലുംനിങ്ങൾഅറിയുന്നതുകൊണ്ട്ദോഷമില്ലല്ലോ?’

ചെറുപ്പകാലത്ത്പലപെണ്ണുകാണാൻപോയിതിരസ്കരിക്കപ്പെട്ടപ്പോൾഉണ്ടായതിനേക്കാൾഅപമാനംരാമനുതോന്നി. നിർദ്ധനയായഒരുവിധവയെവിവാഹംകഴിക്കാൻപോലുംതനിക്ക്ഇത്രയോഗ്യതക്കുറവെന്നോ? ഇൗപ്രായത്തിലുള്ളവിവാഹത്തിന്പോലുംതന്റെവൈരൂപ്യംഒരുപ്രശ്നമെന്നോ!
രാമൻഅസ്വസ്ഥൻആകുന്നത്കാരണവർശ്രദ്ധിച്ചു. അയാളുംവേഗംഇടപെട്ടു.
‘ അതുകൊണ്ടൊന്നുംഅല്ല. കേട്ടപ്പോൾനല്ലആലോചനയായിതോന്നി. ഇദ്ദേഹത്തെകണ്ടപ്പോൾകൂടുതൽഇഷ്ടപ്പെട്ടു. നമുക്ക്തുടർന്നുള്ളകാര്യങ്ങളുംവേണമെങ്കിൽഇപ്പോൾതന്നെആലോചിക്കാം. ധൃതിഉണ്ടായിട്ടല്ല. ഇവളുടെമകളുംകുടുംബവുംഅടുത്തആഴ്ചഎത്തുന്നുണ്ട്. അവർതിരികെപോകുന്നതിനുമുൻപ്ഇതുനടന്നാൽസൗകര്യം.’
കാരണവർബോധപൂർവമാണ്അത്രയുംപറഞ്ഞത്. കൂടുതൽസമയംകൊടുത്താൽ രാധമ്മപിന്തിരിയാൻസാധ്യതയുണ്ടെന്ന്അങ്ങേർക്ക്തോന്നി. രാധമ്മയെകെട്ടിച്ചുവിട്ടിട്ട്വേണംഅയാൾക്ക്അവളുടെനാൽപ്പത്സെന്റിൽവെറ്റക്കൊടിഇടാൻ. മറ്റുപറമ്പുകളൊന്നുംതൽക്കാലംഒഴിവില്ല.

രാമൻതെളിഞ്ഞു. അയാളുടെമുഖത്ത്എങ്ങനെയോഒരുയൗവ്വനശോഭവന്നുനിന്നു. ഭൂതകാലതിരസ്കരണങ്ങളുടെവടുക്കൾഅയാളുടെമനസ്സിൽനിന്നുപൊടുന്നനെമാഞ്ഞു. ആദ്യമായിട്ടെന്നോണംഅയാൾഒന്നുവിടർന്നുചിരിച്ചു. പിന്നെവാതിലിനോടുചേർന്നു നിന്നിരുന്നരാധമ്മയെപ്രണയാധികാരത്തോടെഒന്നുനോക്കുകകൂടിചെയ്തു.

9
ശിവദാസ് മൂന്നുവിമാനടിക്കറ്റ്മാത്രംഎടുത്തുനൽകിയതിൽനിന്ന്അയാൾഒപ്പംവരുന്നില്ലഎന്നുദീപക്കുമനസ്സിലായി. അപ്പോൾ ദീപരാജീവുമായുണ്ടായിട്ടുള്ളനൂറുകണക്കിന്പ്രണയകലഹങ്ങൾഓർത്തു. നിസ്സാരവിഷയങ്ങൾക്കുപോലുംമറ്റാരുംഅറിയാതെവഴക്ക്ഉണ്ടാക്കിയിരുന്നു. ദിവസങ്ങൾനീളുന്നഓരോവഴക്കുംഅവസാനിക്കുമ്പോൾപതഞ്ഞുപൊങ്ങിയിരുന്നഊഷ്മളത!

ശിവദാസ്അവരെവിമാനത്താവളത്തിലേക്കുകൊണ്ടുപോകുമ്പോൾതനിക്കയാളോടുപരിഭവിക്കാൻപോലുംധൈര്യമായിട്ടില്ലഎന്നുദീപതിരിച്ചറിഞ്ഞു. അയാൾകുറെയേറെമാന്യനാണെന്ന്അവൾക്ക്ഊഹമുണ്ട്. പക്ഷേഅയാൾഅടിസ്ഥാനപരമായിഒരുഒറ്റയാൻആണ്. സമൂഹത്തെഒട്ടുംപരിഗണിക്കാത്തആളും. പ്രശ്നങ്ങളൊന്നുംഇല്ലെങ്കിലുംതങ്ങൾക്കിടയിൽഅപകടകരമായഒരുനിശ്ശബ്ദതനിലനിൽക്കുന്നുണ്ട്. അതുകൊണ്ട് സൂക്ഷിക്കണം , കുറേക്കാലം.

ശിവദാസ്വിമാനത്തിൽകയറുന്നതിന്റെയുംഇറങ്ങുന്നതിന്റെയുംനടപടിക്രമങ്ങൾദീപയോടുവിശദീകരിച്ചുമടങ്ങി. വിമാനത്തിൽദീപയാത്രാവസാനംവരെപരിഭ്രമത്തിലായിരുന്നു. അതേസമയംവിമാനത്തിനുള്ളിലെവിസ്മയക്കാഴ്ചകളുംവിമാനത്തിനുപുറത്തെമായക്കാഴ്ചകളുംചേർന്നു കുട്ടികൾവലിയആവേശത്തിൽആയിരുന്നു. പോരാത്തതിന്പുതിയമുത്തശ്ശനെകാണാനുള്ളആവേശവും. മുത്തശ്ശിയെനന്നായികളിയാക്കണം . അതിനുള്ളപാട്ട്മൂത്തവൾഇളയതിനുചൊല്ലിക്കൊടുത്തു:
‘കന്നിപ്പളുങ്കെ, പൊന്നിൻകിനാവേ
സുന്ദരിപേണ്ണാളേ….’

ഒരു ടാക്സിയിൽ വീടെത്തി. ഇപ്പം കാണിച്ചു തരാം എന്ന മട്ടിൽ കുട്ടികൾ അകത്തേക്ക്ഓടി. കരുതിവച്ച പാട്ടു പാടിയപ്പോൾ മുത്തശ്ശിയുടെ മുഖത്ത്നാണമോ ലജ്ജയോ കാണാഞ്ഞ്രണ്ടാൾക്കുംനിരാശതോന്നി. പിന്നെകൈയിലുള്ളസാധനങ്ങൾകട്ടിലിലുപേക്ഷിച്ച്പുറത്തേക്കുകുതിച്ചു. ദീപയുംരാധമ്മയുംകൈകൾബന്ധിച്ച്കണ്ണോടുകണ്ണുനോക്കികുറച്ചുനേരംഇരുന്നു.
‘ ഭിത്തിയിൽഇരിക്കുന്നവർക്ക്ഒന്നുംഅറിയേണ്ടല്ലോ,’ രാധമ്മപറഞ്ഞു.
ദീപയുംഭിത്തിയിലെചിത്രങ്ങളിൽനോക്കി.
‘ പിള്ളേര്ഇല്ലായിരുന്നെങ്കിൽനമുക്ക്…, ഇല്ലേഅമ്മെ,’ ദീപചോദിച്ചു.
‘ ആടിത്തീർക്കേണ്ടവേഷങ്ങൾആടിത്തീർക്കാതെപറ്റുമോ?,’ രാധമ്മനെടുവീർപ്പിട്ടു.
ദീപരാധമ്മക്കുകൊണ്ടുവന്നസാരിയുംമറ്റുസാമഗ്രികളുംബാഗിൽനിന്നുപുറത്തെടുത്തുകൊടുത്തു.
കുട്ടികൾകുതിച്ചുകയറിവന്നു.
‘ അപ്പുറത്തെമാമിമാർഞങ്ങളെകളിയാക്കുന്നു.’
‘ എന്താപറഞ്ഞത്? ‘
‘ നിങ്ങൾക്ക്ഇനിഅമ്മാവന്മാരുംകുഞ്ഞമ്മമാരുംഒക്കെവരുമെന്ന്. അതുകളിയാക്കിയതല്ലെ?’
‘ നശിച്ചവ ! ഒന്നാലോചിച്ചാൽഇവറ്റയുടെഅടുത്തുനിന്ന്പോകാൻകഴിയുന്നത്ഒരുവലിയകാര്യംആണ്,’ രാധമ്മതലയിൽകൈവച്ചുപറഞ്ഞു.
10

വിവാഹാനന്തരംവർഷങ്ങളോളംരാമൻസന്തോഷവാനായിരുന്നു. അയാളുടെപ്രകൃതംതന്നെമാറി. അടുത്തുപരിചയമുള്ളവർക്കുപോലുംഒരുപുഞ്ചിരിമാത്രംസമ്മാനിക്കുന്നതായിരുന്നുഅയാളുടെരീതി. നിഗൂഢമായആപുഞ്ചിരിയുംസഹജമായമൗനവുംകൂടിചേർന്ന്ഉന്നതമായഒരുദാർനികഭാവംഅയാൾക്കുകൈവന്നിരുന്നു. കൂട്ടംകൂടിനിന്ന്തമാശപറഞ്ഞുകൊണ്ടിരുന്നവർഅയാൾസമീപമെത്തുമ്പോൾബഹളംനിർത്തിയിരുന്നു. ആദരവുനിറഞ്ഞനോട്ടത്തോടെഅയാൾപോകുന്നതുനോക്കിനിന്നിരുന്നു. അയാൾഒരുമഹർഷിആണെന്നുപോലുംചിലർസംശയിച്ചിരുന്നു. അത്രയ്ക്ക്ഇല്ലെങ്കിലുംസാധാരണക്കാർക്ക്അപ്രാപ്യമായഏതോമണ്ഡലങ്ങളിൽവിഹരിക്കുന്നഅസാധാരണനാണെന്ന്മറ്റുള്ളവരുംഎണ്ണിപ്പോന്നിരുന്നു. വിവാഹത്തോടെഅതിനെല്ലാംമാറ്റംവന്നു. പുറത്തുപോയാൽഅയാൾക്കൊപ്പംഎപ്പോഴുംഭാര്യകാണും. പരിചയംഉള്ളവരോടുമാത്രമല്ലഅപരിചിതരോട്പോലുംഅയാൾസംസാരിക്കാൻതുടങ്ങി. പക്ഷേഏഴെട്ടുവർഷങ്ങൾകഴിഞ്ഞപ്പോൾഅയാളെകഠിനമായഒരുദാർശനികവ്യഥപിടികൂടി. ജീവിതത്തിന്റെഅർത്ഥംഎന്താണ്? തിന്നുകയുംകുടിക്കുകയുംഉറങ്ങുകയുംമാത്രമാണോമനുഷ്യജീവിതംകൊണ്ട്ഉദ്ദശിക്കുന്നത്? തന്റെജീവിതംഇനിഎത്രനാൾഉണ്ടാകും. ശരീരംഅന്തിമമായിശ്വസിക്കുന്നതിനുമുന്നേചെയ്തുതീർക്കേണ്ടസംഗതികൾഎന്തൊക്കെയാണ് ?

അയാൾകൂടുതൽകൂടുതൽനിശ്ശബ്ദനായിവരുന്നത്രാധമ്മശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നല്ലഅവർക്കതിൽആശ്വാസവുംഉണ്ടായിരുന്നു. ഇടക്കാലത്ത്രാമൻഅസൂയാലുവായഭർത്താവ്ആയിരുന്നു. രാധമ്മആദ്യഭർത്താവ്മോഹനചന്ദ്രന്റെപടംനോക്കുന്നതുകണ്ടാൽമറ്റെന്തെങ്കിലുംകാര്യത്തിനുശണ്ഠയുണ്ടാക്കും. ചിലപ്പോൾഅരോടാണ്കൂടുതൽഇഷ്ടംഎന്നുബാലിശമായിചോദിക്കും. തനിക്ക്എന്താണ്ഇൗമനുഷ്യനെകലർപ്പുകൂടാതെസ്നേഹിക്കാനുംഭാര്യയെന്നനിലയിൽഅയാളോടുസുഗമമായിപെരുമാറാനുംകഴിയാത്തത്എന്നുരാധമ്മചിലപ്പോഴൊക്കെആലോചിക്കും. രാമനുംഇടയ്ക്കിടെഅതുപറഞ്ഞുരാധമ്മയെകുത്തും. അത്തരംസമയങ്ങളിൽഅയാൾവ്യംഗ്യമായിഒരുബൈബിൾവാക്യംപറയും: No man can serve two masters.
മോഹനചന്ദ്രനെയാണ്അയാൾഉദ്ദേശിക്കുന്നത്.

രാധമ്മയെസംബന്ധിച്ചിടത്തോളംരാമന്റെചാപല്യംനിറഞ്ഞപെരുമാറ്റംഒരുപ്രശ്നംആയിരുന്നു. ഒന്നിനോടുംസ്ഥിരമായതാൽപര്യംഇല്ല. ഒന്നിനെപ്പറ്റിയുംസ്ഥിരമായഒരുനിലപാടില്ല. അയാളുടെതാൽപര്യങ്ങളുംഅഭിപ്രായങ്ങളുംസദാമാറിമറിയും.അങ്ങനെയുള്ളഒരാളുമായിബന്ധംനിലനിർത്തുകപ്രയാസമാണ്. അതുകൊണ്ടുതന്നെഅയാളുടെമാസങ്ങളായുള്ളമൗനംരാധമ്മക്ക്ആശ്വാസംആയിരുന്നു.

അങ്ങനെയിരിക്കെഒരുദിവസംരാവിലെരാമനെകണ്ടില്ല. പുറത്തുപോയതാകുംഎന്നുവിചാരിച്ച്രാധമ്മകാര്യമാക്കിയി

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ