ഇരുന്ന് കഴിക്കാനൊരിരിപ്പിടം സ്വസ്ഥം
ഇഷ്ടം രുചികരമായത്.
സുഗന്ധപൂരിതം ഹോട്ടൽ ഹാൾ
അങ്ങിങ്ങായ് അതിഥികൾ
അപരൻ കഴിക്കുന്നു വിഭവങ്ങൾ.
വിശന്ന അന്തരംഗത്തിൽ
നിശബ്ദതയോടെ നിലവിളി.
നിമിഷങ്ങളിഴയുമ്പോൾ
വീഞ്ഞ്പാത്രങ്ങൾ നിറയുന്നു,
ജീവന്റെ ചുവപ്പിൽ തുടിക്കുന്നു.
ആമോദമഞ്ഞയിൽ വിസ്ക്കികൾ,
ജലകൽപ്പിതമായിരിക്കുന്നു വോഡ്ക.
നീളൻകുപ്പിയിൽ നെടുവീർപ്പടക്കി
നിശ്ചലമായൊതുങ്ങിയാർക്കും വേണ്ടാത്ത സോഡ.
ലഹരിയിൽ മനമലിയുമ്പോൾ അതിഥികൾ
ആമോദമാടുന്നു.
ആർക്കുമേ വേണ്ടത് ലഹരിനുരയുന്നതെന്തും
വിശപ്പുതീർക്കുമ്പോൾ വേണം മദം.
നാവുനനയുന്നു മസാല പുരണ്ട രുചിക്ക്.
ദാഹമൊഴിഞ്ഞാലും മുന്തിരിപാനീയം
പിന്നെയുമിഷ്ടം.
അറിയാതെയറിയാതെ ആർത്തിയിൽ
ഇഷ്ടമുള്ളതെന്തുമിവിടെ
വിശിപ്പിന്റെ ആസക്തിയുടെ ഈ ഹാളിൽ