അങ്ങകലത്തെ ചാവിന്‍റെ
കണക്കെടുക്കുന്നുചിലര്‍
ഇങ്ങ്അരികേ പിടയുന്നവന്റെ
രോദനം കേള്‍ക്കുന്നില്ല…..
എഴുതിവെച്ച തിരക്കഥ ഇരുളില്‍
പതിയേ ആടിതിമിര്‍ക്കുന്നു
വരുംകാലത്തിന്‍റെ അധികാരം
ഊട്ടിയുറപ്പിക്കാന്‍…..
പുലകുടിഅടിയന്തരത്തിന്‍റെ
ദേഹണ്ഡക്കാരന്‍ ഉപ്പിന്‍റെപാകം
നോക്കി വിഭവങ്ങളൊരുക്കുന്നു
തമ്പ്രാക്കള്‍ക്കായി…..
കുലങ്ങള്‍ കുളംന്തോണ്ടി
കുരുതിപുഴയാക്കി നീന്തി
തുടിക്കുന്നു കുലദൈവ തമ്പ്രാക്കള്‍
വരുതിയിലാക്കുന്നു അവകാശങ്ങള്‍…
കഥയറിയാതെ ആട്ടവിളക്കിന്‍റെ
ജ്വാലയാല്‍ ചിറകെരിഞ്ഞു
ഒടുങ്ങുന്നു പ്രജലക്ഷങ്ങള്‍ നിത്യേന
ആട്ടകളത്തില്‍…
ഒടുക്കിയ ജീവന്‍റെകണക്കുകള്‍
തിട്ടമ്പറഞ്ഞു വീമ്പിളക്കി
അധികാരമുഷ്ടിയാല്‍
നിശബ്ദതമാക്കി ജാനാധിപത്യത്തെ
നൂതനജനസേവകര്‍ കൈയ്യക്കലാക്കി…
ഇന്നിന്‍റെ ഫാസിസപുതുമുഖങ്ങള്‍…!