ദൂരെ ദൂരെയായ്
ആകാശച്ചോട്ടിലായ്
ആരുമേ കാണാത്തൊരീ
മഞ്ഞിൻമേടയിൽ
ആർദ്രയായ് ആരുടെ കൈവിരൽ തൊട്ടുവോ
ആരുടേ കാലടിപ്പാടുകൾ തേടിയോ
ദൂരെ ദൂരെയായ്
പൊഴിയും മഞ്ഞതിൽ
ആരുടെ നെഞ്ചിലെ ചൂടുമോ തേടിയോ
സാന്ദ്രമാം സാന്ത്വന സ്പർശവും മോഹിതം
ദൂരെ ദൂരെയായ്
മൗനം മൗനിയായ്
ആയിരം സ്വകാര്യവും
മൊഴിഞ്ഞതോ മനസ്സിലും
കാറ്റിനായ്….
മഞ്ഞിനായ്…
മഴയിതളിനായ്…
വെയിലിനായ്….
കാത്തവൾ….
കാമുകീ…
ലോലയായ്…
ഏകയായ്…
ആരുടെ സ്പന്ദനം…
കാതോർത്തവൾ കാലങ്ങളായ്
കൺമയില്പീലിയിൽ
നീർമുത്തുകൾ തുടിച്ചുവോ
നേർത്തൊരു സ്പർശവും
കവിൾത്തടം കൊതിച്ചുവോ
ദൂരെ ദൂരെയായ്…
ആകാശച്ചോട്ടിലായ്…
Click this button or press Ctrl+G to toggle between Malayalam and English