ലോകകവിതയുടെ ആത്മാവ് തേടിയുള്ള പഠനയാത്രകളാണ് കവിതയുടെ മുഖങ്ങൾ.മലയാള കവിതാസ്വാദകർക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ആഫ്രിക്ക,ലാറ്റിൻ അമേരിക്ക,ഇറ്റലി,സ്വീഡൻ,റുമേനിയ തുടങ്ങിയ നാടുകളിലെ കാവ്യ പാരമ്പര്യത്തെയും കവികളേയും കുറിച്ചുള്ള വിവരങ്ങൾ കാര്യമാത്രപ്രസക്തമായി ഇതിൽ കടന്നു വരുന്നു. കിഴക്കും പടിഞ്ഞാറുമുള്ള സർഗ്ഗധനരായ കവികളുടെ സംഭാവനകളെ സച്ചിദാനന്ദൻ ഇതിൽ വിലയിരുത്തുന്നു.
നെരൂദ ,ബ്രെഹ്‌റ്റ്, ഹോ ചി മിൻ, മയക്കോസ്കി,റിൽകെ, അഹമ്മദ് സൈദ്,പോൾ സെലാൻ, തുടങ്ങിയ ബഹുമുഖപ്രതിഭകളുടെ ജീവിതവും രചനകളും വിലയിരുത്തുന്നു, കൂടാതെ പ്രതിഭാധനരായ ഇന്ത്യൻ കവികളുടെ സംഭാവനകളും വായനക്കാരന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. കവിത തുളുമ്പുന്ന ഭാഷ ഈ പുസ്തകത്തെ വായനയുടെ വേറിട്ട ഒരനുഭവമാക്കുന്നു
പ്രസാധകർ കൈരളി
വില 340 രൂപ
Click this button or press Ctrl+G to toggle between Malayalam and English