ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവിയും,വിവർത്തകനും, നിരൂപകനുമായ കെ.സച്ചിദാനന്ദന് ലഭിച്ചു.
മലയാള ഭാഷയ്ക്കും കവിത ശാഖക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
മലയാളത്തിൽ എഴുതുന്ന എഴുത്തുകാർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്‌കാരം. 5 ലക്ഷം രൂപയാണ് സമ്മാനത്തുക.
1971 പുറത്തു വന്ന ആദ്യ കവിത സമഹാരത്തിനു ശേഷം നിരവധി പുസ്തകങ്ങൾ സച്ചിദാനന്ദനിൽ നിന്നു മലയാളത്തിന് ലഭിച്ചു.മലയാളത്തിന്റെ പെരുമ അന്യ നാടുകളിലേക്കെത്തിക്കുന്നതിനും അനന്യമായ സേവനങ്ങളാണ് കവി നടത്തിയത്.