ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്കാരത്തുക.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.
എഴുത്തച്ഛൻ പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്‍റെ തീയതി പിന്നീട് അറിയിക്കും. 2019ലെ എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റ് ആനന്ദിനാണ് ലഭിച്ചത്.