2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഈ മാസം 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യകാരന്‍ സക്കറിയയ്ക്ക് സമര്‍പ്പിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.
2021 ജനുവരി 27 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30-ന് സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ്, പുരസ്‌കാരനിര്‍ണ്ണയ സമിത് ചെയര്‍മാന്‍ വൈശാഖന്‍, കേരള സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത ഐഎഎസ്, സക്കറിയ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.