2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. അടിയാള ജീവിതത്തെ എഴുത്തിലാവാഹിച്ച സാഹിത്യകാരിയാണ് പി വത്സലയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സമിതി അംഗങ്ങളാണ്.