തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല എഴുത്തച്ഛന്‍ പഠന കേന്ദ്രത്തിന്റെയും കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഴുത്തച്ഛന്‍ വിജ്ഞാനീയ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടി മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു.സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പരിപാടിയില്‍ എന്‍വിപി ഉണിത്തിരിക്ക് ഡോ.കെവി കുഞ്ഞികൃഷ്ണന്‍ നല്‍കി. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍,പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍,ഡോ.കെകെ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
Home പുഴ മാഗസിന്