എഴുത്തച്ഛന്‍ പുരസ്കാര സമർപ്പണം നാളെ

 

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം-2022 ജനുവരി 21 ശനി ഉച്ചതിരിഞ്ഞ് 3.30-ന് കൊച്ചി ടൗണ്‍ഹാളില്‍വച്ചു നടക്കുന്ന ചടങ്ങില്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ
വകുപ്പുമന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രശസ്തിപത്രം വായിക്കും. നിയമ, വ്യവസായ, കയര്‍വികസനവകുപ്പുമന്ത്രി പി. രാജീവാണ് മുഖ്യാതിഥി. ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ് എം.എല്‍.എ. എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സാംസ്കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ നന്ദിയും പറയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English