2021ലെ എഴുത്തച്ഛന്‍ പുരസ്കാരസമർപ്പണം ജൂലൈ 28-ന്. ഉച്ചതിരിഞ്ഞ് 3.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.വത്സലയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. സാംസ്കാരികവകുപ്പുമന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, സാംസ്കാരികവകുപ്പു സെക്രട്ടറി റാണി ജോർജ്ജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ പങ്കെടുക്കും.
5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.
Click this button or press Ctrl+G to toggle between Malayalam and English