സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് (50,000 രൂപ) ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി.
മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം (25,000രൂപ) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന് ലഭിച്ചു. അര നൂറ്റണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്‌കാരം(50,000 രൂപ) കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമീണ വായനശാലക്കു ലഭിച്ചു.