മിഴിനീർക്കണം മൊഴിയുമ്പോൾ…

 

നീ….

മിഴിയിലെ നീർക്കണം
പൊഴിയുവാൻ പിരിയുവാൻ കാത്തുവോ
നീ….മനസ്സിലെ മധുകണം
നുകരുവാൻ അലിയുവാൻ കാത്തുവോ
എൻ…. മനമൊരു പാട്ടോ പാടീ
വിരഹിയായ് കാത്തൊരു കാതം താണ്ടീ
അലയുമീ കാറ്റുമോ മർമ്മരം
അലയടിത്തിരകളും നുരകളും

നീ…. മിഴിയിലെ നീർക്കണം
പൊഴിയുവാൻ പിരിയുവാൻ കാത്തുവോ
നീ…. മനസ്സിലെ മധുകണം
നുകരുവാൻ അലിയുവാൻ കാത്തുവോ
മായാനിമിഷമിതോർമ്മക്കൂട്ടിൽ
താനേ….വിരഹിണിയായ് പൊലിയുമ്പോൾ

നീ…. അതു മറന്നീടവേ
അലയടിത്തിരകളും മൗനമായ്
നീ…. മിഴിയിലെ നീർക്കണം
പൊഴിയുവാൻ പിരിയുവാൻ കാത്തുവോ
നീ…. മനസ്സിലെ മധുകണം
നുകരുവാൻ അലിയുവാൻ കാത്തുവോ
നുകരുവാൻ അലിയുവാൻ കാത്തുവോ
നുകരുവാൻ അലിയുവാൻ കാത്തുവോ……

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവർണ്ണപ്പകർച്ച
Next articleഎന്‍റെ വാക്ക്
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം..കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ.....

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here