മിഴിപ്പൂവ്

 

 

 

പകൽചില്ലകൾക്കു താഴെ
ഓർമ്മതൻ തണൽപരപ്പിൽ
വാടാതെ വിടര്‍ന്നുനില്‍പ്പൂ
നിന്റെയാമിഴിപ്പൂക്കൾ.

പൂമ്പാറ്റയായ് മിഴികളിൽ
ചേക്കേറിയ പൂക്കള്‍…
നേർത്തചിറകുകൾചേർത്തെന്നെ നോക്കിയെത്രയോ
സായന്തനങ്ങൾ…

നഷ്ടപ്പെട്ട ഓര്‍മയാണു
പൂവിന്റെ നിറം.
ഉള്ളിലൂറും പ്രാര്‍ത്ഥനയാണു
പൂവിന്റെ സുഗന്ധം…

നിശയുടെ ജാലകം തുറന്ന്
മൗനമുറഞ്ഞവഴികളെ
ഞാന്‍ നോക്കിനിന്നു
നിലാവുതിര്‍ന്നുവീഴുന്നുണ്ടാ
മിഴിപ്പൂക്കളിൽ
ഇന്നും… ഇപ്പോഴും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here