മീശ എന്ന നോവലിലെ അശ്ലീലം ചൂണ്ടിക്കാണിച്ചു നിരവധി ആളുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നോവൽ പൈങ്കിളി സാഹിത്യമാണെന്നും ഇക്കിളി സാഹിത്യമാണെന്നും അഭിപ്രായങ്ങൾ വന്നിരുന്നു.ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ടി ടി ശ്രീകുമാർ
മീശയിലെ അശ്ലീലം തേടി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് പരിവാര്‍ മാത്രമല്ല എന്ന് മനസ്സിലാവുന്നു. അതിലെ ഒരു പേജില്‍ കാണുന്ന സംഭാഷണത്തില്‍ നിന്ന് അശ്ലീലം അരിച്ചെടുത്ത് വേവലാതി കൊള്ളുന്നവര്‍ നിരവധിയാണ്. “ഏറ്റവും കൂടുതല്‍ പേര്‍ ഒരു പേജ് മാത്രം വായിച്ച പുസ്തകം” എന്ന അപൂര്‍വ്വ ഖ്യാതിയിലേക്ക് ഹരീഷിന്റെ മീശ കുതിച്ചെത്തുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നത് മറ്റൊരു പുസ്തകമാണ്. Pauline Kierman എഴുതിയ Filthy Shakespeare.: Shakespeare’s Most Outrageous Sexual Puns. സാഹിത്യ കുതുകികളും സദാചാര വാദികളും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഇത്. സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗിക പ്രവൃത്തികളെ കുറിച്ചും 400 ഇല്‍ അധികം പരാമര്‍ശങ്ങളാണ് ബോധപൂര്‍വം തന്റെ നാടകങ്ങളില്‍ ഷേക്സ്പിയര്‍ ഉപയോഗിച്ചിരിക്കുന്നത്. അവയില്‍ പലതും ഇപ്പോള്‍ ദ്വയാര്‍ത്ഥപദങ്ങള്‍ ആയി തോന്നാമെങ്കിലും അവ എഴുതിയ കാലത്ത് നിഗൂഡതയൊന്നും ഇല്ലാത്ത അസ്സല്‍ അശ്ലീലം തന്നെ ആയിരുന്നു.
ആ പ്രയോഗങ്ങളുടെ അന്നത്തെ അര്‍ത്ഥവും, അത്തരം വാക്കുകളും രതിസൂചനകളും നിരങ്കുശം കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് ഇത്. ഷേക്സ്പിയര്‍ നടത്തിയിട്ടുള്ള തെറിപ്രയോഗങ്ങള്‍ ഒന്നിച്ചു ഒരിടത്ത് സമാഹരിച്ചു ചര്‍ച്ച ചെയ്യുകയാണ് Pauline Kierman ചെയ്യുന്നത്. പുസ്തകത്തിന്റെ അദ്ധ്യായങ്ങള്‍ തിരിച്ചുള്ള പ്രധാന ഉള്ളടക്കം ഞാനിവിടെ കൊടുക്കുന്നു. പുസ്തകം ഈ വിഷയങ്ങളെ കുറിച്ചല്ല. ഷേക്സ്പിയര്‍ നാടകങ്ങളില്‍ ഇവ കടന്ന്നു വരുന്നതിനെ കുറിച്ചാണ്. സെക്സ് ഷേക്സ്പിയറുടെ കാലത്ത് എന്ന പഠനവും ആമുഖമായി പുസ്തകത്തില്‍ ഉണ്ട്. ഇനി വിദ്യാലയങ്ങളിലും കലാശാലകളിലും ഷേക്സ്പിയര്‍ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞു കുബുദ്ധികള്‍ ഇറങ്ങുമോ എന്ന് ഇത് പറയുമ്പോള്‍ എനിക്ക് പേടി ഇല്ലാതെയില്ല.
Pertaining to Fucking
Pertaining to Cunt
Pertaining to Prick
Pertaining to Erection
Pertaining to Ejaculation
Pertaining to Wanking
Pertaining to Cunnilingus
Pertaining to Fellatio
Pertaining to Buggery
Pertaining to Transvestite
Pertaining to Lesbian
Pertaining to Homosexual
Pertaining to Brothels
Pertaining to Male Whore
Pertaining to Female Whore
Pertaining to The Clap
Pertaining to Dildos
Pertaining to Boobs
Pertaining to Balls
Pertaining to Pubes
Pertaining to Impotence
Pertaining to Virginity
Pertaining to Pimps
കേവലമായ അശ്ലീലം പൊതു സമൂഹത്തിനു മുഴുവനും ആവശ്യമുള്ളതല്ല. അത് ആവശ്യമുള്ളവര്‍ക്ക് മാത്രം സ്വകാര്യമായി ലഭ്യമാവുന്ന സ്വാതന്ത്ര്യം ഉണ്ടാവണം എന്നെ ഉള്ളു. മദ്യമോ മറ്റു ലഹരികളോ പോലെ അവയുടെ ലഭ്യത ആവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണ്. എന്നാല്‍ അശ്ലീലം എന്നത് നിത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന ഭൌതിക യാഥാര്‍ഥ്യമാണ്. അത് സാഹിത്യരൂപങ്ങളില്‍ കടന്നു വരുന്നത് അതുകൊണ്ട് തന്നെ അസ്വാഭാവികമല്ല. ലിബിഡോയുടെ വിവിധ തലങ്ങള്‍ ഉള്ള കഥാപാത്രങ്ങള്‍ ഒരു നോവലില്‍ ഉണ്ടാവുക, അവരുടെ സംഭാഷണങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ കടന്നു വരിക എന്നതൊക്കെ സാഹിത്യത്തില്‍ സര്‍വസാധാരണമാണ്. അത്ന്റെ പേരില്‍ സാഹിത്യ കൃതികളെ അശ്ലീലസാഹിത്യമായി കാണാന്‍ തുടങ്ങിയാല്‍ ആ കാഴ്ച്ചയുടെ അശ്ലീലത്തെയാണ് പഴിക്കേണ്ടിവരിക.
ശിവനും പാര്‍വതിയും തമ്മിലുള്ള സംഭോഗലീലകള്‍ വര്ണ്ണിക്കപ്പെടുന്നു എന്നതിന്റെ പേരില്‍ കുമാരസംഭവത്തിന്റെ എട്ടാം സര്‍ഗ്ഗം വിവര്‍ത്തനം ചെയ്യാതെ വിട്ട രാജരാജവര്‍മ്മയുടെ യഥാസ്ഥിതിക ബോധത്തില്‍ നിന്ന് ഇനിയും ഈ ചെറിയ ഭാഷക്ക് മോചനം കിട്ടിയിട്ടില്ല എന്നത് എത്രയോ പരിതാപകരമാണ്. അശ്ലീലത്തെക്കുറിച്ചല്ല, അശ്ലീലത്തെക്കുറിച്ച് നമ്മുടെ പൊതു ബോധത്തില്‍ ഇപ്പോഴുമുള്ള വികലധാരണകളെക്കുറിച്ചാണ് ലജ്ജിക്കേണ്ടി വരുന്നത്.
Click this button or press Ctrl+G to toggle between Malayalam and English