ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര- ചിത്ര പ്രദര്‍ശനം 29 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ആരംഭിക്കും. ആറുനാള്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 9.30ന് ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ത്രോ സിമാന്‍കാസ് മാറിന്‍ ഉദ്ഘാടനം ചെയ്യും.
കേരള ലളിതകലാ അകാഡമിയുമായി ചേര്‍ന്നാണ് പ്രദര്‍ശനം. ലളിതകലാ അകാഡമി ഡിസംബര്‍ ആറ് മുതല്‍ 12 വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ദേശീയ ചിത്രകലാ കാംപില്‍ രൂപപ്പെട്ട ചിത്രങ്ങള്‍, അകാഡമി തയ്യാറാക്കിയ സാഹിത്യ പ്രതിഭകളുടെ ഛായാചിത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം.
ലൈബ്രറി പ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ചരിത്രം ദൃശ്യവല്‍ക്കരിക്കുന്ന പോസ്റ്ററുകളും ശില്‍പങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. ജനുവരി മൂന്നിന് പരിപാടി സമാപിക്കും.