കേരള ലളിതകലാ അക്കാദമി കാലടി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച ജിതിൻ എം. ആറിന്റെ ചിത്രപ്രദർശനം ഇന്ന് സമാപിക്കും. എറണാകുളം സ്വദേശിയായ ജിതിൻ കേരള ലളിതകലാ അക്കാദമിയുടെ 2017-18 ലെ സ്പെഷൽ മെൻഷൻ പുരസ്കാര ജേതാവാണ്. ഇരുപതോളം കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ട്. അക്രിലിക്, വാട്ടർ കളർ, മീഡിയങ്ങളിലുള്ളവയാണ് അധികം ചിത്രങ്ങളും. വുഡ് കട്ട് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. ജിതിൻ ഇപ്പോൾ തിരുവനന്തപുരം ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ചുറ്റുമുള്ള പ്രകൃതിയുടെ അസ്തിത്വമാണ് ചിത്രങ്ങളിലൂടെ സംവദിക്കുന്നതെന്നു ജിതിൻ പറയുന്നു.
Home ഇന്ന്