യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യാത്ത ഗോത്രക്കാരാണെന്നറിയാമായിരുന്നതുകൊണ്ട്, ആ ഗോത്ര നേതാവായ മഹിഷാസുരനെതിരെ യുദ്ധം ചെയ്യാന്‍ ഒരു സ്ത്രീ ദുര്‍ഗ്ഗയായിരുന്നു നിയോഗിക്കപ്പെട്ടത്. മഹിഷാസുരനോട് ബ്രഹ്മാവ് ഇഷ്ടവരം ചോദിച്ചപ്പോള്‍
താന്‍ ഒരിക്കലും മരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുകയും , എന്നാല്‍ ഭൂമിയിലെ മനുഷ്യര്‍ക്കാര്‍ക്കും അങ്ങിനെയൊരു അവസ്ഥ നല്‍കപ്പെടുകയില്ലെന്ന് ബ്രഹ്‌മാവ് പറയുകയും ചെയ്തപ്പോള്‍ എങ്കില്‍ പുരുഷന്മാരാല്‍ താന്‍ ഒരിക്കലും വധിക്കപ്പെടാന്‍ പാടില്ലെന്ന മഹിഷാസുരന്റെ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നുവത്രെ.
ബാലറ്റ് പേപ്പറിനല്ലാതെ മറ്റാര്‍ക്കും തന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന വരം ഇലക്ഷന്‍ കമ്മീ ഷനില്‍ നിന്ന് ലഭിച്ച നരേന്ദ്രമോദിയെ ഇ. വി. എം നെതിരെയുള്ള യുദ്ധത്തിലൂടെയല്ലാതെ പരാജയ പ്പെടുത്താന്‍ കഴിയില്ലെന്ന വസ്തുത മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത കാലത്തോളം മതേതര ഐക്യ മെന്നത് ചന്തയിലെ ആള്‍ക്കൂട്ടമല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല.
ഇ വി എമ്മിലൂടെ, തങ്ങള്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പു വരുത്തി ബാക്കിയുള്ള വോട്ടുകള്‍ ഇതര കക്ഷികള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍, പാമ്പും കീരിയും ഒരിക്കലും ഒന്നാകില്ലെന്ന ബി ജെ പി യുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്കൊണ്ടും , മകനെ ശാഖാ പ്രവര്‍ത്തനത്തിന് സജ്ജമാക്കി, കമ്യുണിസ്റ്റ് പാര്‍ട്ടിയോട് യുദ്ധം ചെയ്യാന്‍ ആര്‍ എസ് എസിന്റെ സഹായം തേടാന്‍ കാത്തിരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെയും രമേശ് ചെന്നിത്തലയേയും പോലുള്ളവരല്ല , സിരകളില്‍ ദ്രാവിഡ രക്ത ചംക്രമണം നടക്കുന്ന കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ സവര്‍ണ്ണപക്ഷ നോട്ട് കെട്ടുകളിലും അധികാര വാഗ്ദാനങ്ങളിലും വീണു പോകാത്തതു കൊണ്ടുമാണ് കര്‍ണ്ണാടകയില്‍ അധികാരത്തില്‍ വരാനും അതുവഴി കോണ്‍ഗ്രസിന് ജീവവായു ലഭിക്കാനും കാരണമായത് എന്ന് വിജയലഹരിയില്‍ മതിമറന്നാടി ഇ വി എം തട്ടിപ്പിനെതിരെ സംയമനം പാലിക്കുന്നവര്‍ അറിയുക.
ഇ വി എമ്മിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചതിന്റെ പകുതിപോലും സി പി ഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന ബോധം അണികള്‍ക്കിടയിലെങ്കിലും സജീവമാകേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെകൂടെ ശയിക്കാമെന്ന് യച്ചൂരി പറഞ്ഞപ്പോള്‍, ആര്‍ എസ് എസിന്റെ കൂടെയാകാമെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ ആത്മഗതം !
ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് കാനം സ്വാഗതം ചെയ്തപ്പോള്‍ വേണ്ടെന്ന് കോടിയേരി ! ഡോക്ടര്‍ കഫീല്‍ഖാനെ കേരള മുഖ്യമന്ത്രി സ്വാഗതം ചെയ്യുമ്പോള്‍ ആരോഗ്യമന്ത്രി തന്റെ അതൃപ്‌തി അറിയിച്ച് ആര്‍ എസ് എസിനെ പ്രീണിപ്പിക്കുന്നു !
പ്രസംഗത്തിലും എഴുത്തിലും എത്രയൊക്കെ വിപ്ലവം തിളച്ചു മറിഞ്ഞാലും പൂര്‍ണ്ണമായി ആര്‍ എസ് എസിനെ പിണക്കിക്കൊണ്ടുള്ള മതേതരത്വമൊന്നും വേണ്ടെന്ന നിലപാട് തന്നെയാണ് ഇടതുപക്ഷത്തിനുള്ളത്.
Click this button or press Ctrl+G to toggle between Malayalam and English