എവിടെ നിൻ മുഖം ലോകമേ?
നിന്റെയീ കപട നോട്ടവും കാൽ പെരുമാറ്റവും
വിളറി മങ്ങിയ ഗാത്രവും
പരസ്പരം ചരടു കോർക്കും
മനുഷ്യ ദുർമന്ത്രവും
കരളുപൊട്ടുന്ന ദുഃഖവും
പിന്നെ നീ
കടമെടുത്തുള്ള സ്നേഹവും കാണുവാൻ
പകലു പോലെ ചിരിക്കുന്ന
നിൻ മുഖ കപട പേശികൾ
നോക്കി ചിരിക്കുവാനിവിടെ ഞാനില്ല
ഹൃദയമില്ലാത്ത പ്രണയ ജോഡികൾ,
വ്രണിതമായൊരു ദാമ്പത്യ ദീനങ്ങൾ,
മുല കുടിക്കാത്ത കുട്ടികൾ,
ശോക കവിത ചൊല്ലുന്ന സന്ധ്യകൾ,
കായ്കനികളില്ലാത്ത ഹരിതക ചില്ലകൾ
ഇവിടെ നീയൊന്നു നോക്കുമോ ലോകമേ ?
തന്ത്രശാലക്ക് കാണിക്ക നീട്ടുന്ന
തന്ത്രമേറി കസേര കളിക്കുവോർ
എവിടെ നിൻ മുഖം ലോകമേ?
വിദൂരമായ് കടന്നുപോയിടും പഴയ കാലവും
കടമെടുക്കട്ടെ പഴയ നിന്നോർമ്മകൾ
പതിവുപോലെ ഞാൻ കോർത്തിടും
ഭാവി കവിത കോർക്കട്ടെ ഓർമ്മകൾ വച്ചു ഞാൻ
പുതിയ ലോകത്ത് കാഴ്ചവെക്കട്ടെ ഞാൻ
പഴയ ലോകമേ നിന്നോർമ്മ കുറിപ്പുകൾ.
Click this button or press Ctrl+G to toggle between Malayalam and English