ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം സമർപ്പണം ഇന്ന്

2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍.കെ.ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ.ബി.രവികുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏറ്റുമാനൂര്‍ സോമദാസന്റെ ഏഴാം ചരമവാര്‍ഷികദിനമായ ഇന്ന് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ തുളസീവനം ആര്‍.രാമചന്ദ്രന്‍ നായര്‍ പുരസ്കാരം സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് പെരുന്ന മലയാളവിദ്യാപീഠത്തിലാണ് സമ്മേളനം. രാവിലെ 10നു നടത്തുന്ന അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here