ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്‌കാരം

 

ഏറ്റുമാനൂര്‍ കാവ്യവേദിട്രസ്റ്റിന്റെ 2022- ലെ കവിത, കഥ, മിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ദിവാകരന്‍ വിഷ്ണു മംഗലത്തിന്റെ ‘അഭിന്നം’ എന്ന പുസ്തകം അർഹമായി. കഥാ പുരസ്‌ക്കാരത്തിന് എസ്. അനിലാലിന്റെ ‘സബ്രീന’ എന്ന പുസ്തകവും മിത്ര പുരസ്‌ക്കാരത്തിന് സഹീറ എം.ന്റെ ‘മെറ്റമോര്‍ഫോസിസ്’ എന്ന കവിതയും തിരഞ്ഞെടുക്കപ്പെട്ടു.

പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം ചെയര്‍മാനും, കെ.ബി. പ്രസന്നകുമാര്‍, ജെ. ആര്‍. കുറുപ്പ്, സുരേഷ് കുറുമുള്ളൂര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്. കാഷും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം ജൂണ്‍ 5 ഞായറാഴ്ച രാവിലെ 9 ന് ഏറ്റുമാനൂര്‍ എസ്. എം. എസ്.എം. ലൈബ്രറി ഹാളില്‍ നടക്കുന്ന 20-ാമത് വാര്‍ഷികോത്സവത്തില്‍
വെച്ച് നല്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here