ഒഴുക്കിനെതിരെ നീന്തുന്നവർ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ബദൽ ജീവിതങ്ങളും വിമത ശബ്ദങ്ങളും നിരന്തരം വേട്ടയാടപ്പെടുന്ന വർത്തമാനകാല പരിതസ്ഥിതിയിൽ ചെറുത്തു നിൽപ്പുകൾക്ക് ഏറെ പ്രധാന്യം ഉണ്ട്.
പലർമ സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ ഡിസംബർ 16 ന് പുസ്തക പ്രകാശനവും ,പ്രബന്ധ അവതരണവും,കവി സമ്മേളനവും നടത്തുന്നു.
എഴുത്തുകാരനും,പത്രപ്രവർത്തകനും,പ്രസാധകനുമായ ഗുലാബ് ജാനാണ് പരിപാടി ഉത്ഘാടനം ചെയ്യുന്നത്.തുടർന്ന് സുകേതുവിന്റെ കവിതാ സമഹാരമായ ‘ഉടുമ്പഴുത്ത്’ പ്രകാശനം ചെയ്യും. ശേഷം വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ‘സമീപ കവിതയുടെ രസതന്ത്രം’ എന്ന വിഷയത്തിൽ കവി വിഷ്ണുപ്രസാദ് സംസാരിക്കും.’കഥയിലെ മാനവികത’ എന്ന വിഷയത്തിൽ എം.സി.അബ്ദുൾ നാസർ,’അവതരണ കവിതയുടെ പാഠഭേദം’- വിമീഷ് മണിയൂർ,’പെണ് വഴിയിലെ എഴുത്ത്’- നസീറ സൈനബ,’പുതു ശബ്ദങ്ങളുടെ കേൾവി വി.അബ്ദുൾ ലത്തീഫ് എന്നിവയും ഉണ്ടാവും.പ്രതികരണങ്ങൾ പങ്കു വെക്കുന്നത് വി.സി.ശ്രീജൻ.
തുടർന്ന് നടക്കുന്ന കവി സമ്മേളനത്തിന് എം.എസ്.ബനേഷ് തുടക്കമിടും.