എത്തിക്സ്




സോഷ്യൽമീഡിയയിൽ എല്ലാം മുറപോലെ നടന്നു. ഇപ്പോഴത്തെ നാട്ടുനടപ്പും … ഞാൻ ഇപ്പോൾ കാലന്റെ കൈയിലാണ് ….

കാലൻ വളെരെ മര്യാദക്കാരനാണ് ….

“പോകാം ” (കാലൻ )

എവിടെത്തേക്കു? (ഞാൻ )

എന്തിനാടോ ഇവിടെ അലഞ്ഞുത്തിരിയുന്നൂ , കാര്യങ്ങളൊക്കെ കഴിഞ്ഞിലേ ?ഫ്ളക്സ് ആയീ , പ്രണാമം ആയി , ഇത്രയൊക്കെ പോരെ ?.. (കാലൻ)

ശെരിയാണ് . എന്നാൽ പോകാം (ഞാൻ )


അതാണ് ഞാൻ പറഞ്ഞത് കാലൻ വളരെ മര്യാദക്കാരനെന്ന് . എളുപ്പം തീർപ്പാക്കിയില്ലേ ? അല്ലെങ്കിൽ പെട്ടുപോയേനെ…


അങ്ങനെ ഞാൻ കാലസന്നിധിയിൽ എത്തി . “ചുറ്റുപാടും കണ്ടുനോക്കിക്കോളു” (കാലൻ )

‘ശരി'{ഞാൻ }” ആൾക്കാരൊക്കെ സന്തോഷത്തിലാണോ ,സങ്കടത്തിലാണോ? ഒന്നും മനസ്സിലാവുന്നില്ല !

പക്ഷെ ദൂരെമാറിനിൽക്കുന്ന ആളെ ആശ്ചര്യത്തോടെ ഞാൻ ഒരുനിമിഷം ഞാൻ നോക്കി നിന്നു. പിന്നെ അടുത്തേക്ക് ഓടി ചെന്നു 

‘രാഘവേട്ടാ’ (ഞാൻ) ‘വന്നിട്ട് മൂന്ന് ദിവസം ആയി ‘ (രാഘവേട്ടൻ )


ഒന്നും പിടികിട്ടുന്നില്ല , ഞാൻ ഇന്നലെയും രാഘവേട്ടനെ ഹോസ്പിറ്റലിൽ കണ്ടതാണല്ലോ ?പിന്നെ ഇതെങ്ങനെ? ഞാൻ വീണ്ടും കാലസന്നിധിയിൽ എത്തി.

‘രാഘവേട്ടൻ ‘ ? (ഞാൻ ) വന്നു നേരത്തെ വന്നു ഇനിയും വരും (കാലൻ ) ആര്……( ഞാൻ)……? പിന്നെ ചിരിയായിരുന്നു…

അത് കാലന്റെ കൊലച്ചിരി ആയിരുന്നില്ല. പിന്നെ എന്നോടുള്ള സഹതാപമോണോ?
ഒന്നും അറിയില്ല..

അറിയും എങ്കിലും അറിയില്ല….. അടുത്തകാലത്ത് നമ്മൾ പഠിക്കുന്ന പാഠം……………….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here