വിശപ്പിനുമുന്നിൽ
അണിനിരന്ന രുചികരമായ,
ഭക്ഷണങ്ങൾക്കിടയിൽ
കറുകറുത്ത്, തൊലിചുരുണ്ട്
തലയെടുപ്പോടെ നിൽക്കുന്ന മധുരപ്പഴം.
പച്ച നിറത്തിൽ പിറന്ന്, മഞ്ഞയിലൂടെ കടന്നുപോയി, ചുവന്ന്
ചവർപ്പ് മാറി മധുരമായി,
വിശപ്പിൻ മുഖത്ത് മൃദുഹാസം നൽകുന്ന ഈത്തപ്പഴം.
നോക്കെത്താ ദൂരത്ത്,
വിസ്തൃതമായ മണൽപ്പരപ്പിൽ
വെള്ളമില്ലാതെ വെയിലേറ്റു നിരപ്പായ പൊടി-തരി മണ്ണിൽ
ഒറ്റത്തടിയിൽപ്പിറന്ന ഈത്തപ്പഴം.
വെണ്ണ പോലെ നനുത്ത് റുതബായും
കറുകറുത്ത് ചുരുണ്ട് തമറായും
തീൻമേശയിലും
സൽകാരത്തിലുമെല്ലാമെത്തുന്ന
സമുന്നതൻ.