ഈസ്റ്റര്‍ ഗാനം





സ്നേഹത്തിന്‍ ഗീതം നമുക്ക് പാടാം
ത്യാഗത്തിന്‍ പുണ്യം നമുക്ക് വാഴ്ത്താം
മരണത്തെ പോലും തകര്‍ത്തു ഈശന്‍
അനശ്വര സ്നേഹത്തിന്‍ ദൈവരാജന്‍

നെഞ്ചോട് ചേര്‍ത്തു കുഞ്ഞാടുമായ് നീ
‍ഞങ്ങള്‍ക്കായ് താണ്ടിയ കനല്‍ വഴികള്‍
ചുമടേന്തി വേര്‍ത്തവര്‍ക്കത്താണിയായി
ഹൃദയത്തില്‍ നീ തന്ന കാല്‍പ്പാടുകള്‍

സ്നേഹത്താല്‍ അനശ്വരമായ ജീവന്‍
ത്യാഗത്താല്‍ പരിശുദ്ധനായ നാഥന്‍
എന്നില്‍ പരിമളം പരത്തുമവന്‍
എന്‍ ഹൃദയത്തിന്‍ അല്‍ത്താരയില്‍ വാഴുമവന്‍

ദൈവം നമ്മെ തേടിടുന്നു
ഒരുമയോടവിടുത്തെ പ്രാര്‍ത്ഥിച്ചിടാം
ദൈവം നമ്മെ സ്നേഹിക്കുന്നു
കരുണയോടവിടുത്തെ സേവിച്ചിടാം

ഹൃദയത്തിന്‍ വാതില്‍ തുറന്ന് വെക്കൂ
സ്നേഹത്തിന്‍ അഗ്നി തെളിച്ച് വെക്കൂ
കൂരിരുട്ടില്‍ നിന്നുണര്‍ന്നെണീക്കൂ
രക്ഷകന്‍ കല്‍പിളര്‍ന്നെത്തിടുമ്പോള്‍




അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതരികിട
Next articleബഷീറിയൻ പ്രണയം
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here