കേരള സാഹിത്യ അക്കാദമി: 2021-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. ‘എഴുത്തച്ഛന്റെ സ്വാധീനം ആധുനിക മലയാളസാഹിത്യത്തിൽ’ എന്നതാണ് ഈ വർഷത്തെ വിഷയം. രചനകളുടെ ദൈർഘ്യം പരമാവധി എഴുതിയ പേജുകൾ 40 ആണ്. 5000/- (അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം.

ഏത് പ്രായത്തിലുള്ളവർക്കും രചനകൾ അയക്കാം. ഒരു തവണ സമ്മാനം ലഭിച്ചവർ പിന്നീട് മത്സരത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല. രചയിതാക്കളുടെ പേരും പൂർണ്ണ മേൽവിലാസവും ഫോൺ നമ്പർ സഹിതം മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രബന്ധങ്ങൾ 2022 ജൂൺ 30ന് 4 മണിക്ക് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ – 680 020 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ ലഭിക്കണം. ഫോൺ നമ്പർ: 0487-2331069, 2333967.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here